ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ലാ​ണ് ; കേ​ര​ള​ത്തി​ലെ ക​ര്‍​ഷ​ക ആ​ത്മ​ഹ​ത്യ​ക​ള്‍ ലോ​ക്സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച്‌ രാ​ഹു​ല്‍ ഗാ​ന്ധി

Loading...

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ലെ ക​ര്‍​ഷ​ക ആ​ത്മ​ഹ​ത്യ​ക​ള്‍ ലോ​ക്സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച്‌ കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​നും വ​യ​നാ​ട് എം​പി​യു​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി. ക​ര്‍​ഷ​ക​ര്‍ എ​ടു​ത്ത വാ​യ്പ​ക​ള്‍​ക്കു​ള്ള മൊ​റ​ട്ടോ​റി​യം നീ​ട്ടാ​ന്‍ ബാ​ങ്കു​ക​ള്‍​ക്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്ന് രാ​ഹു​ല്‍ ലോ​ക്സ​ഭ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ന്‍ ആ​ര്‍​ബി​ഐ​ക്ക് കേ​ന്ദ്രം നി​ര്‍​ദേ​ശം ന​ല്‍​ക​ണം. ബാ​ങ്കു​ക​ള്‍ ജ​പ്തി നോ​ട്ടീ​സ് ന​ല്‍​കി ക​ര്‍​ഷ​ക​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​നും കേ​ന്ദ്രം റി​സ​ര്‍​വ് ബാ​ങ്കി​നോ​ട് നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്നും രാ​ഹു​ല്‍ ലോ​ക്സ​ഭ​യി​ല്‍ പ​റ​ഞ്ഞു. വ​യ​നാ​ട്ടി​ല്‍ ബു​ധ​നാ​ഴ്ച വ​യ​നാ​ട്ടി​ല്‍ ക​ട​ക്കെ​ണി മൂ​ലം ഒ​രു ക​ര്‍​ഷ​ക​ന്‍ കൂ​ടി ജീ​വ​നൊ​ടു​ക്കി. വ​യ​നാ​ട്ടി​ല്‍ 8000 ക​ര്‍​ഷ​ക​ര്‍​ക്ക് ബാ​ങ്കു​ക​ള്‍ ജ​പ്തി​നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. വ​സ്തു ഈ​ടി​ന്മേ​ല്‍ ആ​ണ് ക​ര്‍​ഷ​ക​ര്‍ വാ​യ്പ എ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​താ​ണ് ക​ര്‍​ഷ​ക​രു​ടെ ആ​ത്മ​ഹ​ത്യ​ക്കു കാ​ര​ണ​മാ​കു​ന്ന​തെ​ന്നും രാ​ഹു​ല്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ലാ​ണ്. എ​ന്നാ​ല്‍ ക​ര്‍​ഷ​ക​രു​ടെ ദു​രി​തം അ​ക​റ്റാ​ന്‍ വേ​ണ്ടി​യു​ള്ള ശ​ക്ത​മാ​യ ഒ​രു ന​ട​പ​ടി​യും കേ​ന്ദ്ര ബ​ജ​റ്റി​ല്‍ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും രാ​ഹു​ല്‍ കു​റ്റ​പ്പെ​ടു​ത്തി.

Loading...