ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി വി സിന്ധുവിന് വിജയ തുടക്കം

Loading...

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി വി സിന്ധു പ്രീ ക്വാര്‍ട്ടറില്‍. വനിതാ സിംഗിള്‍സ് രണ്ടാംറൗണ്ട് മത്സരത്തില്‍ ചൈനീസ് തായ്പേയ്യുടെ പൊ യു പൊയേ നേരിട്ടുള്ള ഗെയിമുകളില്‍ സിന്ധു കീഴടക്കി (21-14, 21-14). 43 മിനിറ്റില്‍ മത്സരം അവസാനിച്ചു. ഡബിള്‍സില്‍ ഇന്ത്യക്ക് തിരിച്ചടി കിട്ടി.

പൊ യുവിനെതിരെ തുടക്കത്തില്‍തന്നെ സിന്ധു ആധിപത്യം നേടി. മികച്ച നീക്കങ്ങള്‍കൊണ്ട് കളം വാണു. സിന്ധുവിന്റെ ക്രോസ് കോര്‍ട്ട് ഷോട്ടുകള്‍ക്കുമുന്നില്‍ പൊ യു പതറി.ആദ്യറൗണ്ടില്‍ സിന്ധുവിന് എതിരാളികളില്ലായിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ടുതവണ വെള്ളി നേടിയിട്ടുണ്ട് സിന്ധു.മിക്സഡ് ഡബിള്‍സില്‍ മനു അട്രി-ബി സുമീത് റെഡ്ഡി സഖ്യവും വനിതാ ഡബിള്‍സില്‍ അശ്വനി പൊന്നപ്പ- എന്‍ സിക്കി റെഡ്ഡി സഖ്യവും പുറത്തായി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം