പി എസ് സി പരീക്ഷ ഇനി മലയാളത്തിലും

Loading...

തിരുവനന്തപുരം: മലയാളത്തില്‍ പരീക്ഷ നടത്താന്‍ തയ്യാറാണെന്ന് പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.എസ്.സി ചെയര്‍മാന്‍

പി.എസ്.യുടെ കീഴില്‍ നടത്തുന്ന മുഴുവന്‍ പരീക്ഷകളും മലയാളത്തിലുമാക്കാമെന്ന നലപാടാണ് മുഖ്യമന്ത്രിയുമായുള്ള യോഗത്തില്‍ പി.എസ്.സി ചെയര്‍മാന്‍ അറിയിച്ചത്. ഇതിന്റെ പ്രായോഗിക വശങ്ങള്‍ പരിശോധിക്കാനായി ഒരു സമിതി രൂപീകരിക്കാനാണ് ഇപ്പോള്‍ യോഗത്തിലെടുത്തിരിക്കുന്ന തീരുമാനം. ഇതില്‍ സര്‍വകലാശാല അധ്യാപകര്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തും.

വിഷയത്തില്‍ പി.എസ്.സി ഉന്നയിച്ചിരുന്ന തടസ്സവാദങ്ങളെല്ലാം ഇപ്പോള്‍ പിന്‍വലിച്ചിരിക്കുകയാണ്. ഇതോടെ പി.എസ്.സി ആസ്താനത്ത് ഐക്യമലയാള പ്രസ്ഥാനംനടത്തിവന്ന സമരം ഏതാണ്ട് വിജയിച്ചിരിക്കുകയാണ്. സമരത്തിന് പിന്തുണയുമായി നിരവധി പ്രമുഖര്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം