Categories
Kasargod

ഇ. ചന്ദ്രശേഖരനെ വീണ്ടും സ്ഥാനാർത്ഥിയാക്കുന്നതിരെ സിപിഐയിൽ പ്രതിഷേധം

. ചന്ദ്രശേഖരനെ വീണ്ടും സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പ്രതിഷേധം. സിപിഐ സംസ്ഥാന കൗൺസിൽ അം​ഗം ബങ്കളം കുഞ്ഞികൃഷ്ണനാണ് പ്രതിഷേധവുമായി രം​ഗത്തെത്തിയത്.

ഇ. ചന്ദ്രശേഖരനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് എൽഡിഎഫ് മണ്ഡലം കൺവീനർ സ്ഥാനം കുഞ്ഞികൃഷ്ണൻ രാജിവച്ചു. സിപിഐ ജില്ലാ സെക്രട്ടറിക്ക് ബങ്കളം കുഞ്ഞികൃഷ്ണൻ രാജിക്കത്ത് നൽകി.

ഇ. ചന്ദ്രശേഖരനെ വീണ്ടും മത്സരിക്കുന്നതിനെതിരെ ബ്രാഞ്ച് സെക്രട്ടറിമാരും രം​ഗത്തെത്തി. പത്തോളം ബ്രാഞ്ച് സെക്രട്ടറിമാർ നിയോജക മണ്ഡലം കൺവെൻഷൻ ബഹിഷ്ക്കരിക്കുകയും ജില്ലാ നേതൃത്വത്തെ രാജി സന്നദ്ധത അറിയിക്കുകയും ചെയ്തു.

മടിക്കൈ, അമ്പലത്തുക്കര ലോക്കൽ കമ്മിറ്റികൾക്ക് കീഴിലെ ബ്രാഞ്ച് സെക്രട്ടറിമാരാണ് രാജി സന്നദ്ധത അറിയിച്ചത്.

മൂന്നാം തവണ മത്സരിക്കാൻ താൽപര്യമില്ലെന്ന് ഇ ചന്ദ്രശേഖരൻ നേരത്തെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ ചന്ദ്രശേഖരനെ തന്നെ സ്ഥാനാർത്ഥിയാക്കാനാണ് സംസ്ഥാന കൗൺസിൽ നിർദേശിച്ചത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Protest against re-election of E Chandrasekharan. CPI state council member Bangalam Kunhikrishnan came out in protest.

NEWS ROUND UP