സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാനക്കയറ്റം

Loading...

തിരുവനന്തപുരം: ഒന്നു മുതല്‍ എട്ട് വരെയുളള ക്ളാസിലെ വിദ്യാര്‍ത്ഥികളെ ഉയര്‍ന്ന ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നല്‍കി കേന്ദ്രീയ വിദ്യാലയം ഉത്തരവിറക്കി. ഈ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ വര്‍ഷാന്ത്യ പരീക്ഷ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഇടയ്ക്ക് വച്ച്‌ നിറുത്തിയിരുന്നു. ഒന്നും രണ്ടും ക്ലാസുകളിലുളള വിദ്യാര്‍ത്ഥികള്‍ക്ക് മാസംതോറും നടത്തുന്ന പരീക്ഷകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന ക്ലാസുകളിലേക്ക് കയറ്റം നല്‍കും.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

2019-2020 അദ്ധ്യയനവര്‍ഷത്തിലെ പരീക്ഷകളാണ് ഇതിനായി പരിഗണിക്കുന്നത്. മൂന്നു മുതല്‍ എട്ടാം ക്ലാസ് വരെയുളള വിദ്യാര്‍ത്ഥികളെ ഓരോ വിഷയത്തിനും ലഭിച്ച വെയിറ്റേജിന്റെ അടിസ്ഥാനത്തിലാണ് ഉയര്‍ന്ന ക്ലാസുകളിലേക്ക് പ്രവേശിപ്പിക്കുക.

ഇതിന് പുറമേ ഒന്നുമുതല്‍ എട്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച അന്തിമ ഫലം ഇ ഗ്രേഡാണെങ്കിലും ഉയര്‍ന്ന ക്ലാസുകളിലേക്ക് പ്രവേശനം നല്‍കും. ഇവര്‍ക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്തില്ല. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ക്ലാസില്‍ വരാത്തവരെയും ഉയര്‍ന്ന ക്ലാസുകളിലേക്ക് കയറ്റിവിടും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം