സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം; തൃശ്ശൂര്‍ സ്വദേശിനിയായ 25 കാരിയെ പീഡിപ്പിച്ചു

കൊച്ചി:  സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചതായി പരാതി. പ്രമുഖ നിര്‍മാതാവിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് എറണാകുളം നോര്‍ത്ത് പോലീസില്‍ ആണ് യുവതി പരാതിപ്പെട്ടത്.

2017ല്‍ കേസിനാസ്പദമായ സംഭവം നടന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. തൃശ്ശൂര്‍ സ്വദേശിനിയായ 25 കാരിയാണ് പരാതി നല്‍കിയത്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എണറാകുളം അസിസ്റ്റന്റ് കമ്മീഷ്ണര്‍ ലാല്‍ജി പറഞ്ഞു. ഇത് പൂര്‍ത്തിയായാലെ കൂടുതല്‍ എന്തെങ്കിലും പറയാനാകൂവെന്നും അദ്ദേഹം അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം