ഷെയിനുമായി സിനിമ ചെയ്യാന്‍ ഭയമെന്ന് നിര്‍മ്മാതാവ് ! ഞങ്ങള്‍ക്ക് മനോരോഗമാണെന്ന് പറയുമ്ബോള്‍ ഇനി എന്ത് ചര്‍ച്ചയെന്ന് രഞ്ജിത് ?

Loading...

ടന്‍ ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് സംബന്ധിച്ച്‌ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ഇനി സാധ്യതയില്ലെന്ന് വ്യക്തമാക്കി പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍.

തിരുവനന്തപുരത്ത് ഐഎഫ്‌എഫ്‌കെ വേദിയില്‍ ഷെയ്ന്‍ നിഗം നടത്തിയ നിര്‍മ്മാതാക്കള്‍ക്ക് മനോരോഗമോ എന്ന പരാമര്‍ശവും മന്ത്രി എ.കെ ബാലനുമായി നടത്തിയ കൂടിക്കാഴ്ചയുമാണ് ഫെഫ്ക, അമ്മ, പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളെ ചൊടിപ്പിച്ചത്.

ഷെയ്‌ന്റെ നിസഹകരണം മൂലം ഉപേക്ഷിക്കേണ്ടി വന്ന സിനിമകളുടെ നഷ്ടം നികത്തുകയോ പ്രശ്‌നം പരിഹരിക്കുകയോ ചെയ്യുന്നത് വരെ സഹകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം. രഞ്ജിത് പറഞ്ഞു.

ഷെയ്‌ന്റെ പരാമര്‍ശങ്ങളെ തുടര്‍ന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ നിന്ന് പിന്മാറിയതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

ഷെയ്ന്‍ സ്വന്തം വഴിക്ക് നീങ്ങുമ്ബോള്‍ പ്രൊഡ്യുസേഴ്‌സ് അസോസിയേഷന് എന്തുറപ്പാണ് ഞങ്ങള്‍ക്ക് നല്‍കാനാകുക. ഈ നിലപാട് തുടരുന്നിടത്തോളം ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് ഫെഫ്കയില്ല. താരസംഘടനയായ അമ്മയും ഫെഫ്കയുടെ അതേ നിലപാടിലാണെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

സിനിമ മുടങ്ങിയതില്‍ നിര്‍മ്മാതാക്കളുടെ മനോവിഷമത്തെ കുറിച്ച്‌ ചോദിച്ചപ്പോഴായിരുന്നു വിവാദമായ പരാമര്‍ശം. തനിക്ക് വിലക്ക് കല്‍പ്പിച്ച നിര്‍മ്മാതാക്കള്‍ക്ക് മനോരോഗമാണോ, മനോവിഷമമാണോ എന്നായിരുന്നു ഷെയ്‌ന്റെ ചിരിച്ചുകൊണ്ടുളള മറുപടി.

ഇതോടെ തര്‍ക്കം പരിഹരിക്കാനുളള ശ്രമങ്ങളില്‍ നിന്ന് സംഘടനകള്‍ പിന്മാറുകയായിരുന്നു. ഷെയ്ന്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കാതെ ഇനി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് തയ്യാറാവില്ല എന്ന നിലപാടിലാണ് നിര്‍മ്മാതാക്കള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം