വെടിവെയ്പ് നടന്ന ഗ്രാമത്തിലേക്ക് വിലക്ക് പ്രിയങ്കയ്ക്ക് മാത്രം ; മറ്റ് നേതാക്കളെല്ലാം ഉംഭ ഗ്രാമം സന്ദര്‍ശിച്ചു

Loading...

ലക്‌നൗ : സോന്‍ഭാദ്ര വെടിവെയ്പ് നടന്ന ഗ്രാമത്തിലേക്ക് വിലക്ക് പ്രിയങ്കയ്ക്ക് മാത്രം. മറ്റ് പാര്‍ട്ടിയുടെ നേതാക്കളെല്ലാം സോന്‍ഭാദ്രയിലെ ഉംഭ ഗ്രാമം സന്ദര്‍ശിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

നിരോധാനാജ്ഞ നിലനില്‍ക്കെ ഗ്രാമത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിനാണ് പ്രിയങ്കയെ തടഞ്ഞതെന്നായിരുന്നു യു.പി സര്‍ക്കാര്‍ പ്രതികരിച്ചിരുന്നു. അതേസമയം 144 നിലനില്‍ക്കെ തന്നെയാണ് എസ്.പി, ബി.എസ്.പി, സി.പി.ഐ.എം നേതാക്കള്‍ ഉംഭ സന്ദര്‍ശിച്ചത്.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി ഹീരാലാല്‍ ഗ്രാമത്തിലുള്ളവരേയും വെടിവെയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തേയും സന്ദര്‍ശിച്ചു. പ്രാദേശിക നേതാക്കളോടൊപ്പം എസ്.പി നേതാവും ഗ്രാമത്തില്‍ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക ഗ്രാമത്തിനുള്ളിലേക്ക് പ്രവേശിക്കാനായില്ല.

മുന്‍ എം.പിയുടെ നേതൃത്വത്തില്‍ ബി.എസ്.പി സംഘവും ഗ്രാമത്തിലെത്തിയിരുന്നു. ഇവര്‍ക്കും ഗ്രാമത്തിനുള്ളിലേക്ക് പ്രവേശിക്കാനായില്ല.

Loading...