Categories
headlines

​’പ്രിയങ്ക ചോപ്ര സിന്ദാബാദ്…’; നാണം കെട്ട് കോണ്‍ഗ്രസ് നേതാവ് – വൈറല്‍ വീഡിയോ കാണാം

ന്യൂഡല്‍ഹി: നാക്കുപിഴവിന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപക ട്രോളുകള്‍ക്ക് വിധേയനാവുകയാണ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാവ് സുരേന്ദര്‍ കുമാര്‍.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് സിന്ദാബാദ് വിളിച്ചത് അബന്ധത്തില്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര എന്നാവുകയായിരുന്നു. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഒരു പൊതുചടങ്ങിലാണ് സുരേന്ദര്‍ കുമാറിന് നാക്കുപിഴ പറ്റിയത്. മൈക്കിലൂടെ ദേശീയ നേതാക്കള്‍ക്ക് സിന്ദാബാദ് വിളിക്കുകയായിരുന്നു അദ്ദേഹം. ‘സോണിയ ഗാന്ധി സിന്ദാബാദ്, കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്, രാഹുല്‍ ഗാന്ധി സിന്ദാബാദ്, പ്രിയങ്ക ചോപ്ര സിന്ദാബാദ്…’ എന്നായിരുന്നു സുരേന്ദര്‍ കുമാര്‍ വിളിച്ചത്.

തൊട്ടരികിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഡല്‍ഹി അധ്യക്ഷന്‍ സുഭാഷ് ചോപ്ര സുരേന്ദറിനെ ഉടന്‍തിരുത്തുന്നതും കാണാം.

‘പ്രിയങ്ക ചോപ്ര എപ്പോഴാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്’ തുടങ്ങിയ ചോദ്യങ്ങളോടെയാണ് സമൂഹമാധ്യമങ്ങളില്‍ ആളുകള്‍വിഡിയോ പങ്കുവെക്കുന്നത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP