കണ്ണിറുക്കല്‍ മാത്രമല്ല അവള്‍ ഞെട്ടിച്ചു ; പ്രിയാ വാര്യറുടെ പുതിയ ചിത്രം ‘ശ്രീദേവി ബംഗ്ലാവ്’; ടീസര്‍ പുറത്തിറക്കി

‘ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധപിടിച്ചുപറ്റിയ താരം പ്രിയാ വാര്യറുടെ പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി. ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ചിത്രത്തിന്റെ ആദ്യ ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് പ്രശാന്ത് മാമ്പുള്ളിയാണ്. പ്രിയാ വാര്യര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മോഹന്‍ലാല്‍ ചിത്രം ‘ഭഗവാന്‍’ സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് മാമ്പുള്ളിയാണ്.

നടി ശ്രീദേവിയുടെ ജീവിതമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. പ്രിയ പ്രകാശ് തന്നെയാണ് ശ്രീദേവിയായി വേഷമിടുന്നത്. ഹിന്ദിയിലും തമിഴിലുമായി ചിത്രം പുറത്തിറക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ജനുവരി 15 ന് ആരംഭിക്കും. പ്രഭുദേവയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം