പൃഥ്വിരാജ് മികച്ച സംവിധായകന്‍! താടിക്കാരന്‍റെ പുതിയ നേട്ടം! സന്തോഷം പങ്കുവെച്ച്‌ സുപ്രിയ!

Loading...

അഭിനേതാവായി മാത്രമല്ല സംവിധായകനായും കഴിവ് തെളിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ലൂസിഫര്‍ എന്ന സിനിമയിലൂടെയായിരുന്നു താരം മനസ്സിലെ വലിയ മോഹം സാക്ഷാത്ക്കരിച്ചത്. മോഹന്‍ലാലും മഞ്ജു വാര്യരുമായിരുന്നു ഈ ചിത്രത്തിലെ നായികനായകന്‍മാര്‍. മുരളി ഗോപിയായിരുന്നു തിരക്കഥയൊരുക്കിയത്. ഒരു ഭാഗമായി സിനിമ പറയാനാവില്ലെന്നും രണ്ടുമുന്നൂം ഭാഗങ്ങള്‍ ഇറങ്ങിയേക്കുമെന്നുമുള്ള സൂചനകളും ഇരുവരും നല്‍കിയിരുന്നു. അടുത്തിടെയായിരുന്നു താരം രണ്ടാം ഭാഗത്തെക്കുറിച്ച്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എമ്ബുരാനെന്ന ചിത്രത്തിലൂടെയാണ് ഇനി ഇവരെത്തുന്നത്. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ എമ്ബുരാനിലേക്ക് കടക്കുള്ളൂയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

ലൂസിഫറിലൂടെ നിരവധി പുരസ്‌കാരങ്ങളും പൃഥ്വിരാജിനെ തേടിയെത്തിയിരുന്നു. നവാഗത സംവിധായകനുള്ള പുരസ്‌കാരമായിരുന്നു നേരത്തെ താരപുത്രന് ലഭിച്ചത്. ഇപ്പോഴിതാ മികച്ച സംവിധായകനുള്ള പുരസ്‌കാരവും താരത്തെ തേടിയെത്തിയിരിക്കുകയാണ്. ഏഷ്യാനെറ്റ് അവാര്‍ഡ് വിതരണ ചടങ്ങ് നടത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. താരങ്ങള്‍ ഒരുമിച്ചെത്തിയ പുരസ്‌കാരരാവിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് സന്തോഷം പങ്കുവെച്ച്‌ സുപ്രിയ മേനോനും എത്തിയത്.

താടിക്കാരന് വീണ്ടും പുരസ്‌കാരം

ഭാവിയില്‍ താന്‍ സംവിധായകനായി എത്തുമെന്ന് പൃഥ്വിരാജ് വളരെ മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. അഭിനയത്തിന് പുറമെ സംവിധാനത്തിലും നിര്‍മ്മാണത്തിലുമെല്ലാം താല്‍പര്യമുണ്ടെന്നും സ്വന്തമായി നിര്‍മ്മാണക്കമ്ബനി തുടങ്ങുമെന്നും താരം പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞ ആ കാര്യങ്ങളെല്ലാം സഫലീകരിച്ചിരിക്കുകയാണ് അദ്ദേഹം. ലൂസിഫറിലൂടെ വീണ്ടും താരത്തിന് തേടി പുരസ്‌കാരം ലഭിച്ചിരിക്കുകയാണ്. ഏഷ്യാനെറ്റ് അവാര്‍ഡില്‍ മികച്ച സംവിധായകനായി തിരഞ്ഞെടത്തത് പൃഥ്വിരാജിനെയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം