Categories
അന്തര്‍ദ്ദേശീയം

ഫിലിപ് രാജകുമാരന്‍ അന്തരിച്ചു

ലണ്ടന്‍ : എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ് രാജകുമാരന്‍ അന്തരിച്ചു. 99 വയസ്സായിരുന്നു.

ബ്രിട്ടിഷ് രാജകുടുംബമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

അണുബാധയെ തുടര്‍ന്ന് ഫിലിപ് രാജകുമാരനെ കഴിഞ്ഞ ഫെബ്രുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പിന്നീട് ആശുപത്രി വിട്ടു. കോവിഡ് ബാധയെ തുടര്‍ന്നല്ല രാജകുമാരന്‍ ആശുപത്രിയില്‍ കഴിയുന്നതെന്ന് രാജകുടുംബം വ്യക്തമാക്കിയിരുന്നു.

ഇന്ന് രാവിലെയായിരുന്നു മരണം. ചാള്‍സ് രാജകുമാരന്‍ അടക്കം നാല് മക്കളാണ് ദമ്പതികള്‍ക്കുള്ളത്.

ഗ്രീക്ക് രാജകുടുംബത്തില്‍പ്പെട്ടയാളാണ് ഫിലിപ്പ് രാജകുമാരന്‍. 1947ല്‍ ആണ് ഇരുവരുടെയും വിവാഹം നടന്നത്.

20000 ഔദ്യോഗിക ചടങ്ങുകളില്‍ ഫിലിപ്പ് രാജകുമാരന്‍ പങ്കെടുത്തിട്ടുണ്ട്. 1921ല്‍ ഗ്രീസിലെ കോര്‍ഫു ദ്വീപിലായിരുന്നു ജനനം

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Prince Philip has died

NEWS ROUND UP