ചാള്‍സ് രാജകുമാരന് കോവിഡ് 19 സ്ഥിരീകരിച്ചു

Loading...

ബ്രിട്ടീഷ് രാജകുടുബാംഗം ചാള്‍സ് രാജകുമാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. 71കാരനായ ചാള്‍സിന് കൊറോണ ബാധിച്ചതായി ഇന്ന് രാവിലെയാണ് ക്ലാരന്‍സ് ഹൌസ് വ്യക്തമാക്കിയത്.

അടുത്ത കിരീടാവകാശിയായ ചാള്‍സിന് കൊറോണ വൈറസിന്റെ ലക്ഷണങ്ങളുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഐസലോഷനിലാണെന്നും ക്ലാരന്‍സ് ഹൌസ് വ്യക്തമാക്കി.

രാജകുമാരന്റെ ഭാര്യ കാമിലയും സ്കോട്ട്ലാന്‍ഡിലെ വസതിയില്‍ സ്വയം ഐസലോഷനില്‍ പ്രവേശിച്ചു.

കഴിഞ്ഞ ആഴ്ചകളില്‍ ചാള്‍സ് രാജകുമാരന്‍ കുറെയധികം പൊതുചടങ്ങുകളില്‍ പങ്കെടുത്തതിനാല്‍ വൈറസ് എവിടെ നിന്നാണ് പിടിപെട്ടതെന്ന് അറിയാന്‍ സാധിക്കില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം