കര്‍ഷക സമരം ശക്തമാകുന്നതിനിടെ കര്‍ഷക ക്ഷേമ പദ്ധതിയെ കുറിച്ച് വാചാലനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ മുന്നോട്ട് നയിക്കുന്ന ശക്തി കര്‍ഷകരെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ചെറുകിട ഇടത്തരം കര്‍ഷകരുടെ ഉന്നതി സര്‍ക്കാരിന് പ്രധാനപ്പെട്ടതാണ്. സര്‍ക്കാരിന് കൃത്യമായ ബോധം ഇതിനെക്കുറിച്ചുണ്ട്.
കര്‍ഷകരുടെ ക്ഷേമം പ്രധാനപ്പെട്ടതെന്നും കര്‍ഷകരുടെ പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള ക്രിയാത്മകമായ പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനുള്ള ഇച്ഛാശക്തി സര്‍ക്കാരിനുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബാധ്യസ്ഥരാണെന്നും പ്രധാനമന്ത്രി.
അതേസമയം സംയുക്ത കിസാന്‍ മോര്‍ച്ചയും, പത്ത് ട്രേഡ് യൂണിയനുകളും ഡല്‍ഹിയില്‍ ഇന്ന് യോഗം ചേര്‍ന്ന് ഭാരത് ബന്ദ് അടക്കം സമര പരിപാടികള്‍ ചര്‍ച്ച ചെയ്യും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടക്കം കിസാന്‍ മഹാ പഞ്ചായത്തുകള്‍ സംഘടിപ്പിക്കും.
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കര്‍ഷക തൊഴിലാളി സംഘടനകള്‍ ഇന്ന് സംയുക്ത യോഗം ചേരുന്നത്.
ഡല്‍ഹിയില്‍ വൈകിട്ട് അഞ്ചിനാണ് യോഗം. കോര്‍പറേറ്റുകളുടെ കടന്നുവരവ് തടയിടുന്നതിന്റെ ഭാഗമായി സഹകരണ സംഘങ്ങള്‍ രൂപീകരിക്കുന്നത് ചര്‍ച്ച ചെയ്യും.
News from our Regional Network
English summary: Prime Minister Narendra Modi has spoken out on the farmers 'welfare scheme as the farmers' strike intensifies