Categories
ദേശീയം

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് അഞ്ച് ലക്ഷം രൂപ സംഭാവന നൽകി രാഷ്ട്രപതി

ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് അഞ്ച് ലക്ഷം രൂപ സംഭാവന നൽകി രാഷ്ട്രപതി രാംനാഥ് കോവിന്ദ്.

ക്ഷേത്രനിർമാണത്തിനായി രാജ്യ വ്യാപകമായി നടക്കുന്ന ധനസമാഹരണത്തിന്റെ ഭാ​ഗമായാണ് രാഷ്ട്രപതി തുക നൽകിയത്.

തന്റെ സ്വകാര്യ സമ്പാദ്യത്തിൽ നിന്നാണ് രാഷ്ട്രപതി തുക നൽകിയത്. ക്ഷേത്ര നിർമാണത്തിന് നേതൃത്വം നൽകുന്ന രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹി ​ഗോവിന്ദ ദേവ് ​ഗിരിജി മഹാരാജിന്റെ നേതൃത്വത്തിലുള്ള സംഘം തുക കൈപ്പറ്റി.

ക്ഷേത്ര നിര്‍മാണത്തിന് എത്ര തുക ആവശ്യമായി വന്നാലും അത് ജനങ്ങളുടെ സഹകരണത്തിലൂടെ സമാഹരിക്കാന്‍ സാധിക്കുമെന്ന് ബി.ജെ.പി. നേതാവ് സുശീല്‍ കുമാര്‍ മോദി പറഞ്ഞു.

മറ്റ് മതങ്ങളുടെ അനുയായികളില്‍ നിന്നുള്ള സംഭാവനകളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 27 വരെയാണ് ധനസമാഹരണം.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

English summary: President donates Rs 5 lakh for construction of Ram temple in Ayodhya

NEWS ROUND UP