കീടനാശിനിയുടെ സാന്നിധ്യം ;ആച്ചി മുളകുപൊടി നിരോധിച്ചു

Loading...

തൃശ്ശൂര്‍: അമിതമായ അളവില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ആച്ചി മുളക്പൊടി ഭക്ഷ്യസുരക്ഷാവകുപ്പ് നിരോധിച്ചു. തൃശ്ശൂര്‍ സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫീസറുടെ നേതൃത്വത്തിലാണ് മുളകുപൊടി സാംപിൾ പരിശോധനയ്ക്ക് അയച്ചത്.ഇത്തിയോണ്‍ പ്രൊഫെനോഫോസ് എന്നീ കീടനാശിനിയുടെ അളവ് അനുവദിക്കുന്നതിലും കൂടുതല്‍ മുളകുപൊടിയില്‍ കണ്ടെത്തി.

തമിഴ്നാട് തിരുവളളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആച്ചി മുളകുപൊടിയിലാണ് കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത്. തൃശ്ശൂര്‍ അസി ഭക്ഷ്യസുരക്ഷാവകുപ്പ് കമ്മീഷണറാണ് ഇതു സംബന്ധിച്ച്‌ ഉത്തരവിറക്കിയത്. ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് ആക്‌ട് 2006 പ്രകാരമാണു നടപടി. ഫുഡ് അനലിസ്റ്റ് ആര്‍എഎല്‍ കൊച്ചിയാലാണ് പരിശോധന റിപ്പോര്‍ട്ട് നല്‍കിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം