മലപ്പുറത്ത് കോവിഡ്19 രോഗ ബാധ സ്ഥിരികരിച്ച രോഗികളുടെ പ്രാഥമിക റൂട്ട് മാപ്പ് പുറത്തുവിട്ടു

Loading...

മലപ്പുറം : മലപ്പുറം ജില്ലയിലെ രണ്ട് പേർക്ക് കോവിഡ്19 രോഗ ബാധ സ്ഥിരീകരിച്ചു.

ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ രണ്ട് സ്ത്രീകള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

വണ്ടൂർ വാണിയമ്പലം സ്വദേശിയായ സ്ത്രീക്കും അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശിയായ സ്ത്രീക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

മലപ്പുറം കലക്ടെറുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ 

 

#കോവിഡ്19 : #മലപ്പുറം_ജില്ലയിൽ_രണ്ട്പേർക്ക്_രോഗം_സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയിലെ രണ്ട് പേർക്ക് കോവിഡ്19 രോഗ ബാധ സ്ഥിരീകരിച്ചു.
വണ്ടൂർ വാണിയമ്പലം സ്വദേശിയായ സ്ത്രീക്കും അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശിയായ സ്ത്രീക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

#കേസ്1– വണ്ടൂർ വാണിയമ്പലം സ്വദേശി
#പ്രാഥമിക_റൂട്ട്_മാപ്പ്
9/3/20
രാവിലെ 7.30 – എയർ ഇന്ത്യ ഫ്ലൈറ്റ് നമ്പർ AI 960 ൽ ജിദ്ദയിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.
രാവിലെ 10.00 – 10 പേരോടൊപ്പം ഓട്ടോ ക്യാബിൽ വിമാനത്താവളത്തിൽ നിന്ന് യാത്രതിരിച്ചു
രാവിലെ 10.45 ഷാപ്പിൽ കുന്നിൽ ബന്ധുവീട്ടുപടിക്കൽ വാഹനം നിർത്തി ബന്ധുക്കളുമായി സംസാരിച്ചു
ഉച്ചയ്ക്ക് 12:00. മാട്ടക്കുളം ബന്ധു വീട്ടിലെത്തി കുറച്ചു സമയം ബന്ധുവീട്ടിൽ ചെലവഴിച്ചു
ഉച്ചയ്ക്ക് 12 30 ശാന്തിനഗറിലെ ബന്ധു വീട്ടിലെത്തി
തുടർന്ന് വണ്ടൂർ വാണിയമ്പലം ഉള്ള സ്വന്തം വീട്ടിൽ എത്തി
13/3/20 ന് രാവിലെ മഞ്ചേരി മെഡിക്കൽ കോളേജ് അഡ്മിറ്റ് ചെയ്തു

#കേസ്2– അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശി
#പ്രാധമിക_റൂട്ട്മാപ്പ്
12/03/20
രാവിലെ 7.30 – എയർ ഇന്ത്യ ഫ്ലൈറ്റ് നമ്പർ AI 964 ൽ ജിദ്ദയിൽ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.
രാവിലെ 9 മണിക്ക് നെടുമ്പാശ്ശേരിയിൽ നിന്നും കരിപ്പൂർ ലേക്ക് ഉള്ള ബിൻസി ട്രാവൽസ് ബസ്സിൽ 40 യാത്രക്കാരോടൊപ്പം യാത്ര ചെയ്തു
ഉച്ചയ്ക്ക് 2:30ന് – ഹജ്ജ് ഹൗസിന് അടുത്തുള്ള ബസ് സ്റ്റോപ്പിൽ ഇറങ്ങി
വൈകുന്നേരം 4:00- സ്വന്തം കാറിൽ യാത്ര ചെയ്ത് അരീക്കോട് ചെമ്രക്കാട്ടൂർ ഉള്ള സ്വന്തം വീട്ടിലേക്ക് പോയി.
13/3/20 ന് രാവിലെ അഡ്മിറ്റ് ചെയ്തു

രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണ് ആണ് . ഇരുവരുടേയും വിശദമായ റൂട്ട് മാപ്പ് തയ്യാറാക്കി വരുന്നു. മുകളിൽ പറഞ്ഞ ഫ്ളൈറ്റുകളിൽ സഞ്ചരിച്ചവരും മുകളിൽ പറഞ്ഞ സ്ഥലത്തും സമയത്തും ഉണ്ടായിരുന്നവരും രോഗ ലക്ഷണമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് മലപ്പുറം ജില്ലാ കൺട്രോൾ റൂമിൽ ബന്ധപ്പെടേണ്ടതും കൺട്രോൾ റൂമിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. ഇവരുമായി അടുത്ത് ഇടപഴകിയവർ 28 ദിവസം ഹോം ഐസൊലേഷനിൽ കഴിയേണ്ടതും രോഗലക്ഷണമുള്ള പക്ഷം കൺട്രോൾ റൂമിൽ ബന്ധപ്പെടേണ്ടതാണ്. ഐസോലേഷനിൽ കഴിയുന്നവർ യാതൊരു കാരണവശാലും കൺട്രോൾ റൂമിൽ നിന്നുള്ള നിർദ്ദേശമില്ലാതെ നേരിട്ട് ആശുപത്രികളിൽ പോകാൻ പാടുള്ളതല്ല

കൺട്രോൾ റൂം നമ്പർ – 0483 2733251
0483 2733252

 

#കോവിഡ്19 : #മലപ്പുറം_ജില്ലയിൽ_രണ്ട്പേർക്ക്_രോഗം_സ്ഥിരീകരിച്ചുമലപ്പുറം ജില്ലയിലെ രണ്ട് പേർക്ക് കോവിഡ്19 രോഗ ബാധ…

Posted by District Collector Malappuram on Monday, March 16, 2020

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം