യാത്രകളെ ഏറെ സ്നേഹിച്ചിരുന്ന പ്രവീണും കുടുംബവും ; ഏകമകന്‍റെയും മരുമകളുടെയും പേരകുട്ടികളുടെയും മരണത്തില്‍ നടുക്കം മാറാതെ ബന്ധുക്കള്‍

Loading...

തിരുവനന്തപുരം : അപ്രതീക്ഷിത ദുരന്തത്തിന്റെ ഞെട്ടലിലാണ് പ്രവീണിന്റേയും രഞ്ജിത്തിന്റേയും ബന്ധുക്കള്‍. നേപ്പാള്‍ യാത്രയുടെ വിവരം അധികമാരേയും ഇവര്‍ അറിയിച്ചിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

അതിദാരുണമായ അപകടത്തിന്റെ ഞെട്ടലിലാണ് തിരുവനന്തപുരം ചേങ്കോട്ടുകോണം ഗ്രാമം. അയ്യന്‍ കോയിക്കല്‍ലൈന്‍ രോഹിണിയില്‍ കൃഷ്ണന്‍കുട്ടി നായരുടെ ഏക മകന്‍ പ്രവീണും കുടുംബവും ഇനിയില്ലെന്ന വാര്‍ത്ത അവര്‍ക്കിനിയും വിശ്വസിക്കാനായിട്ടില്ല.

യാത്രകളെ ഏറെ സ്നേഹിച്ചിരുന്നു പ്രവീണും കുടുംബവും. അങ്ങനെയൊരു യാത്രക്കിടയില്‍ തന്നെ പ്രവീണിനേയും ഭാര്യ ശരണ്യയേയും മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരേയും മരണം കൂട്ടിക്കൊണ്ടു പോയിരിക്കുന്നു.

തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശിയായ പ്രവീണും ഭാര്യ ശരണ്യയും മക്കളായ അഭിനവ്, ആര്‍ച്ച, ശ്രീഭദ്ര എന്നിവരും ദുബായിലാണ് താമസം. അവധി ആഘോഷിക്കുന്നതിനായാണ് ഇവര്‍ സുഹൃത്തുക്കള്‍ക്കൊപ്പം നേപ്പാളിലേക്ക് യാത്ര പോയത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാല്‍, ആ യാത്ര പ്രവീണിന്‍റെയും കുടുംബത്തിന്‍റെയും അവസാന യാത്ര ആകുകയായിരുന്നു. ഗ്യാസ് ഹീറ്റര്‍ ലീക്ക് ചെയ്തതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. കഴിഞ്ഞ കുറേ കാലമായി പ്രവീണും കുടുംബവും ദുബായിലാണ് താമസം.

കൊല്ലം കല്ലുവാതുക്കല്‍ സ്വദേശിനിയായ ശരണ്യ എറണാകുളം അമൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡിഫാമിന് പഠിക്കുകയായിരുന്നു. അവിടെ വിദ്യാര്‍ഥികളായ മക്കളേയും കൂട്ടി കൊച്ചിയില്‍ നിന്നാണ് യാത്ര പുറപ്പെട്ടത്. എന്നാല്‍, നേപ്പാള്‍ യാത്രയില്‍ ഗ്യാസ് ഹീറ്ററും കാര്‍ബണ്‍ മോണോക്സൈഡും വില്ലനായപ്പോള്‍ പ്രവീണിനും കുടുംബത്തിനും അത് അവസാന യാത്രയായി.

സംഘത്തിനൊപ്പം ഉണ്ടായിരുന്നു കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത്തിന്‍റെയും കുടുംബത്തിന്‍റെ കാര്യം വ്യത്യസ്തമല്ല. വിവാഹവാര്‍ഷികം ആഘോഷിച്ചതിനു ശേഷമായിരുന്നു രഞ്ജിത്തും ഭാര്യ ഇന്ദുവും മക്കളായ വൈഷ്ണവിനെയും മാധവിനെയും കൂട്ടി നേപ്പാളിലേക്ക് സുഹൃത് സംഘത്തിനൊപ്പം യാത്ര പോയത്.

എന്നാല്‍, ഇവരുടെ മൂത്ത മകനായ മാധവ് മറ്റൊരു മുറിയില്‍ ആയിരുന്നു കഴിഞ്ഞ ദിവസം കിടന്നുറങ്ങിയത്. അതുകൊണ്ട് മരണത്തില്‍ നിന്ന് മാധവ് രക്ഷപ്പെടുകയായിരുന്നു. കോഴിക്കോട് സോഫ്റ്റ് വെയര്‍ സംബന്ധമായ ബിസിനസ് ചെയ്തു വരികയായിരുന്നു രഞ്ജിത്ത്. കാരന്തൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ ക്ലാര്‍ക്ക് ആയിരുന്നു ഇന്ദു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം