പ്രവാസിയായ ഭർത്താവിന് ശബ്ദസന്ദേശം അയച്ച ശേഷം ഇരുപത്തിനാലുകാരിയായ യുവതി മകളുമായി 44കാരനായ കാമുകനൊപ്പം നാടുവിട്ടു

കാഞ്ഞങ്ങാട്: പ്രവാസിയായ ഭർത്താവിന് ശബ്ദസന്ദേശം അയച്ച ശേഷം ഇരുപത്തിനാലുകാരിയായ യുവതി മകളുമായി 44കാരനായ കാമുകനൊപ്പം നാടുവിട്ടു .ഗൾഫിൽ നിന്നും ഭർത്താവ് നാട്ടിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. 44കാരനായ കാമുകനൊപ്പമാണ് നാലര വയസുള്ള മകളുമായി ഇരുപത്തിനാലുകാരിയായ യുവതി ഒളിച്ചോടിയത്. ഭർത്താവിന് ശബ്ദസന്ദേശം അയച്ച ശേഷമായിരുന്നു യുവതിയുടെ ഒളിച്ചോട്ടം. പരപ്പ എടത്തോട് സ്വദേശിനിയും കണ്ണൂർ സ്‌കൈ പാലസിലെ അക്കൗണ്ടന്റും അമ്പലത്തറയിലെ ഗൾഫുകാരനായ രതീഷിന്റെ ഭാര്യയുമായ സുനിത (24)യാണ് കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൈ പാലസിലെ ഓപ്പറേഷൻ മാനേജർ മൂവാറ്റുപുഴ പെരുമ്പാവൂരിലെ രാഘവന്റെ മകൻ മഠത്തിൽ ജിത്തു(44)വിനോടൊപ്പം നാടുവിട്ടത്.

ഗൾഫിലുള്ള രതീഷ് നാട്ടിലേക്ക് മടങ്ങുന്നതിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് സുനിത നാലര വയസുള്ള മകളുമായി കാമുകനോടൊപ്പം ഒളിച്ചോടിയത്. ബന്ധുക്കളുടെ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് സുനിതയും കാമുകൻ ജിത്തുവും രതീഷിന് മൊബൈലിൽ ശബ്ദസന്ദേശം അയച്ചത്. ഈ ശബ്ദസന്ദേശം പുറത്തുവന്നതോടെ ഇവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ഇക്കാര്യം വാട്‌സ് ആപ്പ് ശമ്പ്ദസന്ദേശത്തിൽ പറയുന്നുമുണ്ട്. സുനിതയുടെ വാക്കുകൾ ഇങ്ങനെയാണ്. ‘ ഞാൻ പോകുന്നു. അന്വേഷിച്ചു വരേണ്ട. കൊച്ചിനെ നിങ്ങൾക്ക് വേണമെങ്കിൽ ആവാം. പക്ഷെ, അതിന് 18 വയസ് കഴിഞ്ഞാലല്ലേ കൊച്ചിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുകയുള്ളൂ.

ഇനി നിങ്ങൾക്കൊപ്പം ജീവിക്കാൻ വയ്യ. അഞ്ചാറു വർഷമായില്ലേ ഞാൻ സഹിക്കുന്നു. ഇനി ശരിയാവില്ല. നിങ്ങൾക്ക് ഒരു കാരണവശാലും മാറ്റം വരുത്താനാവില്ല. പിന്നെ ഞാനെന്താ ചെയ്യേണ്ടത്. ഞാനിങ്ങനെ പാവ പോലെ ജീവിച്ചിട്ടൊന്നും കാര്യമില്ലല്ലോ. ഇനിയെന്തായാലും എനിക്ക് പറ്റില്ല. നിങ്ങളുടെ വീട്ടിൽ വലിഞ്ഞ് കയറി വരാനും എനിക്ക് വയ്യ. അവിടെയുള്ളവരുടെ മുഖം കാണാനും വയ്യ. നിങ്ങൾക്ക് എന്താണെന്നുവച്ചാൽ ഇഷ്ടംപോലെ ചെയ്‌തോ. കേസ് കൊടുത്താൽ ഞാൻ ഡിവോഴ്‌സ് നോട്ടീസ് അയക്കും’.

Loading...