നമ്മുടെ നേതാവിന്‍റെ സെക്യൂരിറ്റി എവിടെ ..? എന്തിനാണ് അദ്ദേഹത്തെ ഒറ്റയ്ക്ക് വിട്ടത്? മോദിയെ പരിഹസിച്ച്‌ പ്രകാശ് രാജ്

Loading...

ബംഗളുരു: മഹാബലിപുരത്തെ കടലോരത്ത് നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഇന്നലെ തൊട്ടാണ് വൈറലായത്. ഇറങ്ങി ഒരു ദിവസം കഴിഞ്ഞിട്ടും മോദിയുടെ ഈ വീഡിയോക്കെതിരെ പരക്കെ പരിഹാസവും ട്രോളുകളും പുറത്തുവന്നിരുന്നു.

ഒടുവിലായി നടന്‍ പ്രകാശ് രാജാണ് മോദിക്കെതിരെ പരിഹാസ ശരമയച്ചിരിക്കുന്നത്. മോദിയുടെ ഈ ശുചീകരണ പ്രവര്‍ത്തി ജനങ്ങള്‍ക്ക് മുന്‍പിലുള്ള കെട്ടുകാഴ്ച മാത്രമാണെന്ന അര്‍ത്ഥത്തോടെയാണ് പ്രകാശ് രാജിന്റെ ട്വിറ്ററിലൂടെയുള്ള പരിഹാസം.

‘എവിടെയാണ് നമ്മുടെ നേതാവിന്റെ സുരക്ഷ? കടല്‍ത്തീരം വൃത്തിയാക്കാന്‍ അദ്ദേഹത്തെ ഒറ്റയ്ക്ക്, ഒരു ക്യാമറാമാനൊപ്പം അയച്ചത് എന്തിനാണ്? ഒരു വിദേശ പ്രതിനിധി സംഘം ഇവിടെ വരുമ്ബോള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് ഈ സ്ഥലം വൃത്തിയാക്കാതിരിക്കാന്‍ എങ്ങനെ ധൈര്യം വന്നു?’ എന്നിങ്ങനെ പോകുന്നു പ്രകാശ് രാജിന്റെ പരിഹാസം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം