മകളുടെ ശരീരത്തിൽ തിളച്ച ചായ ഒഴിച്ച് പൊള്ളലേൽപ്പിച്ച പിതാവിനെതിരെ പൊലീസ് കേസെടുത്തു. ഇടുക്കിയിലാണ് സംഭവം. കൊന്നത്തടി സ്വദേശി റോയിക്കെതിരെയാണ് കേസെടുത്തത്. കുടുംബ വഴക്കിനിടെയാണ് റോയി പതിനൊന്നു വയസുകാരിയായ മകളുടെ ശരീരത്തിലേക്ക് തിളച്ച ചായ ഒഴിച്ചത്.

ക്രിസ്മസ് തലേന്നാണ് സംഭവം നടന്നത്. കുടുംബ വഴക്കിനിടെ മേശപ്പുറത്ത് പാത്രത്തിലിരുന്ന തിളച്ച ചായ റോയി മകളുടെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. കുട്ടിയുടെ ഇടത് ചെവിയിലും തോളിലും കൈമുട്ടിലും പൊള്ളലേറ്റു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.
അബദ്ധത്തിൽ ചായ കുട്ടിയുടെ ശരീരത്തിൽ വീണെന്നാണ് ആശുപത്രി അധികൃതർ ചോദിച്ചപ്പോൾ പറഞ്ഞത്. എന്നാൽ ബന്ധുക്കളും നാട്ടുകാരും വിവരം അറിയിച്ചതോടെ അംഗൻവാടി പ്രവർത്തക എത്തി കുട്ടിയിൽ നിന്ന് വിവരം ശേഖരിച്ചു.
തുടർന്ന് ചൈൽഡ്ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചു. ചൈൽഡ് ലൈനിൽ നിന്നുള്ള നിർദേശപ്രകാരം വീട്ടിലെത്തിയ പൊലീസ് കുട്ടിയിൽ നിന്ന് മൊഴിയെടുത്ത ശേഷം കേസെടുക്കുകയായിരുന്നു.
News from our Regional Network
RELATED NEWS
English summary: Poured boiling tea over the daughter's body; Police have registered a case against the father.