പോണ്‍ കാണുന്നവര്‍ ഇനി കുടുങ്ങും:അഴിയെണ്ണാന്‍ കാത്തിരിക്കുന്നത് നിരവധി പേര്‍

Loading...

പാലക്കാട്: പോണ്‍ കാണുന്നവരെ കുടുക്കാന്‍ പൊലീസിന്റെ പ്രത്യേക സംവിധാനം. കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയാണ് പൊലീസ് പുതിയ പദ്ധതി ആരംഭിയ്ക്കുന്നത്. കൂടാതെ കുട്ടികള്‍ക്കുവേണ്ടി പൊലീസ് നടപ്പാക്കുന്ന പദ്ധതികളുടെ ഏകോപനത്തിനായി റിസോഴ്‌സ് സെന്റര്‍ സ്ഥാപിക്കും. കേസുകളുടെ ഏകോപനവും നിരീക്ഷണവും എ.ഡി.ജി.പി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ നടക്കും. തിരുവനന്തപുരം പേരൂര്‍ക്കട പൊലീസ് ബറ്റാലിയന് സമീപത്താവും രണ്ടു സ്ഥാപനത്തിന്റെയും ആസ്ഥാനം

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ,ഇന്റര്‍പോള്‍ എന്നിവയുടെ സഹകരണത്തോടെയാവും രണ്ട് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുക. ഇതോടൊപ്പം കാണാതായ കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര കേന്ദ്രത്തിന്റെ സഹായവും ലഭിക്കും. കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ കാണുന്നവര്‍ക്കെതിരെയുള്ള അന്വേഷണവും സംഘത്തിന്റെ പരിധിയില്‍ വരും.

നേരത്തെ കുട്ടികളുടെ നഗ്‌ന ദൃശ്യങ്ങള്‍ തുടര്‍ച്ചയായി സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ച 12പേരെ ഓപ്പറേഷന്‍ പി-ഹണ്ടിലൂടെ പൊലീസ് പിടികൂടിയിരുന്നു. പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നത് തടയുന്നതിനായി സൈബര്‍ഡോം ആരംഭിച്ച ‘ഓപ്പറേഷന്‍ പി-ഹണ്ടി’ന്റെ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും നിരവധി നഗ്‌ന ചിത്രങ്ങള്‍ ഇവര്‍ പ്രചരിപ്പിച്ചിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം