നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില ;കര്‍ശന നടപടിയുമായി പോലീസ്

Loading...

കോഴിക്കോട്: ജില്ലയില്‍ വിലക്ക് ലംഘിച്ച്‌ നിരത്തിലിറങ്ങിയവര്‍ക്കെതിരെ കര്‍ശന നടപടി. ആവശ്യം കൃത്യമായി എഴുതി വാങ്ങിയും മുഖാവരണം ധരിപ്പിച്ചുമാണ് പലരെയും യാത്ര തുടരാന്‍ അനുവദിച്ചത്. ഓരോ സ്റ്റേഷനിലും അഞ്ച് വീതം സംഘമായി തിരിഞ്ഞായിരുന്നു പൊലീസ് പരിശോധന.

യാത്രാ ലക്ഷ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് പലര്‍ക്കും മറുപടിയില്ല. വാഹനങ്ങളുടെ താക്കോല്‍ കൈക്കലാക്കി നിയന്ത്രണങ്ങളെക്കുറിച്ച്‌ പൊലീസ് ക്യത്യമായ ബോധവല്‍ക്കരണം നല്‍കി. അത്യാവശ്യക്കാരോട് ശരിയായ വിവരം എഴുതി നല്‍കിയ ശേഷം നീങ്ങിയാല്‍ മതിയെന്ന് നിര്‍ദേശവും നല്‍കി. പലരും തുണ്ട് കടലാസില്‍ വിവരം രേഖപ്പെടുത്തി നല്‍കി. മുഖാവരണമില്ലാത്തവരോട് തൂവാല കൊണ്ട് മുഖം മറയ്ക്കണമെന്ന് പൊലീസ് അറിയിച്ചു. അത്യാവശ്യക്കാരല്ലാത്ത പലരും വന്ന വഴി മടങ്ങി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നഗരപരിധിയില്‍ പതിവ് ദിവസങ്ങളിലേതിന് സമാനമായ തിരക്കാണ് അനുഭവപ്പെട്ടത്. നടപടി ഇനിയും കര്‍ക്കശമാക്കുമെന്ന് എസ്.പി. അറിയിച്ചു. റൂറല്‍ സ്റ്റേഷന്‍ പരിധിയില്‍ 105 പ്രത്യേക സംഘമാണ് നിയമ ലംഘനം പരിശോധിക്കാനിറങ്ങിയത്. റോഡില്‍ പ്രത്യേക ബാരിക്കേഡ് സ്ഥാപിച്ചും ക്യാമറ നിരീക്ഷണത്തിലൂടെയുമാണ് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിലുള്ള നഗരത്തിലെ വാഹന പരിശോധന.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം