Categories
crime

വൈശാഖിനെ കൊന്നതാണെന്ന് പൊലീസ്; പിന്നിൽ കൂട്ടുകാരോ?

മലപ്പുറം : താനൂരിൽ കോഴിക്കോട് സ്വദേശി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. പിന്നിൽ കൂട്ടുകാർ തന്നെയെന്ന് സംശയം .

ചിലർ പൊലീസ് കസ്റ്റഡിയിലായതായും സൂചന’ പി.വി.എസ്. തിയേറ്ററിന് സമീപത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് തെളിവുകൾ നൽകുന്ന സൂചന. കോഴിക്കോട് ബേപ്പൂർ സ്വദേശി പറമ്പത്ത് റീജയുടെ മകൻ വൈശാഖി(27)നെയാണ് വ്യാഴാഴ്ച രാവിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പോസ്റ്റുമോർട്ടം റിപ്പോർട്ട്, ഡോഗ്സ്ക്വാഡ്, വിരലടയാളവിദഗ്ദർ എന്നിവരുടെ പരിശോധനയിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കൊലപാതകമാണെന്ന് പോലീസ് പറഞ്ഞത്.

താനൂരിൽ തടിപ്പണിക്ക് വന്നതായിരുന്നു വൈശാഖും സുഹൃത്തുക്കളും. കൂട്ടുകാരുമായി ചേർന്ന് മദ്യപിച്ചതിനെ തുടർന്നുണ്ടായ വഴക്കാകും കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം. വൈശാഖിന്റെ തലയ്ക്കുപിന്നിൽ ശക്തമായ അടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി.

മർദ്ദിച്ചതിന്റെ പാടുകളും ശരീരത്തിലുണ്ട്. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു. പിറ്റേദിവസം വൈശാഖിനെ കാണാനില്ലെന്ന പരാതിയുമായി കൂട്ടുകാരെത്തിയിരുന്നു.

വൈശാഖിനെ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന വീട്ടുകാരുടെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ കുളത്തിന് സമീപം വൈശാഖിന്റെ മൊബൈൽഫോൺ കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം തിരൂർ ഡി.വൈ.എസ്.പി. കെ. സുരേഷ് ബാബുവിന്റെയും താനൂർ സി.ഐ പി. പ്രമോദിന്റെയും നേതൃത്വത്തിൽ പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്നും ഇവരെ ഉടൻ കണ്ടെത്തുമെന്നും താനൂർ സി.ഐ. പി. പ്രമോദ് പറഞ്ഞു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: A Kozhikode resident was found dead in Tanur on Friday,

NEWS ROUND UP