യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ പോലീസ് റെയ്ഡ്

Loading...

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ഡിസിപിയുടെ നേതൃത്വത്തില്‍ പോലീസ് റെയ്ഡ് നടത്തി. അഞ്ച് വിദ്യാര്‍ഥികളെകസ്റ്റഡിയിലെടുത്തെന്നാണ് വിവരം.

എസ്‌എഫ്‌ഐ- കെഎസ് യു സംഘര്‍ഷത്തെ തുടര്‍ന്ന് 15 എസ്‌എഫ്ക്കാര്‍ക്കെതിരേ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ആരെയും അറസ്റ്റ് ചെയ്യാത്തതിനെതിരേ പ്രതിഷേധം തുടരുന്നതിനിടയിലാണ് റെയ്ഡ് നീക്കം പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത്.

കെഎസ് യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ച മഹേഷ് ഹോസ്റ്റലിലുണ്ടെന്ന ആരോപണങ്ങള്‍ വിവിധ കോണുകളില്‍ നിന്നുയര്‍ന്നിരുന്നു. റെയ്ഡ് വേണമെന്നും വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്.

റെയ്ഡിനിടെ വിദ്യാര്‍ഥികളുടെ ഭാഗത്ത്നിന്ന്പ്രതിരോധം ഉണ്ടാകുമെന്ന് മനസ്സിലാക്കി ഡിസിപിയുടെ നേതൃത്വത്തില്‍ വന്‍സന്നാഹത്തോടയാണ് പോലീസ് എത്തിയത്. അരമണിക്കൂര്‍ മുമ്ബ് ആരംഭിച്ച റെയ്ഡ് 15 മിനുട്ടോളം തുടര്‍ന്നു.അതേസമയം ഹോസ്റ്റലിനുള്ളില്‍ പോലീസ് കടന്നിട്ടില്ല എന്നും വിവരമുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം