Categories
Malappuram

ആധാർകാർഡും ഡ്രൈവിങ് ലൈസൻസും വ്യാജമായി നിർമിക്കുന്ന സംഘം പിടിയിൽ

മലപ്പുറം : ആധാർകാർഡും ഡ്രൈവിങ് ലൈസൻസും വ്യാജമായി നിർമിക്കുന്ന സംഘത്തെ പെരുമ്പടപ്പ് പോലീസ് പിടികൂടി.

പെരുമ്പാവൂർ തണ്ടേക്കാട് പാറക്കൽ ഷംസുദ്ദീൻ (52), തണ്ടേക്കാട് സ്റ്റുഡിയോ ഉടമ തെലക്കൽ ഷമീർ (32) എന്നിവരെയാണ് സർക്കിൾ ഇൻസ്പെക്ടർ കേഴ്‌സൺ മാർക്കോസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

കഴിഞ്ഞ ചൊവ്വാഴ്ച പിടികൂടിയ അന്തർസംസ്ഥാന മാലമോഷണ സംഘത്തിന്റെ തലവന്മാരായ കാവനാട് ശശി, തറയിൽ ഉണ്ണിക്കൃഷ്ണൻ എന്നിവരെ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് നിർണായകമായ അറസ്റ്റ്.

കൊലക്കേസ് പ്രതികൂടിയായ ഉണ്ണിക്കൃഷ്ണനും ശശിയും എറണാകുളം ജില്ലയിൽ താമസിച്ചിരുന്നത് വ്യാജ മേൽവിലാസത്തിലാണെന്നു പോലീസ് കണ്ടെത്തി.

തുടർന്നുനടത്തിയ അന്വേഷണത്തിൽ പെരുമ്പാവൂർ കേന്ദ്രീകരിച്ച്‌ ഇരുവർക്കും വ്യാജ ആധാർ കാർഡും ഡ്രൈവിങ് ലൈസൻസും നിർമിച്ചുനൽകുന്നത് ഷംസുദ്ദീനും ഷെമീറും ഉൾപ്പെട്ട സംഘമാണെന്ന് കണ്ടെത്തി.

ശശിയെയും ഉണ്ണികൃഷ്ണനെയും വിവിധകേസുകളിൽ ജാമ്യത്തിൽ ഇറക്കുകയും ഇവർക്കു താമസസൗകര്യം ഒരുക്കുന്നതും ആൾമാറാട്ടം നടത്തി ഒളിവിൽക്കഴിയാൻ വ്യാജ ആധാർകാർഡും ഡ്രൈവിങ് ലൈസൻസും സംഘടിപ്പിച്ചു നൽകുന്നതും ഷംസുദ്ദീനാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ഷെമീറിന്റെ സ്റ്റുഡിയോയിൽനിന്നാണ് വ്യാജരേഖകൾ നിർമിച്ചിരുന്നത്.

ഇതരസംസ്ഥാന തൊഴിലാളികൾക്കുൾപ്പെടെ ഇവർ വ്യാജ രേഖകൾ നിർമിച്ചുനൽകിയിട്ടുണ്ടെന്ന സംശയമുള്ളതായും കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.

സർക്കിൾ ഇൻസ്പെക്ടർക്കുപുറമേ സബ് ഇൻസ്പെക്ടർമാരായ ശ്രീനി, പോൾസൺ, എ.എസ്.ഐ. ശ്രീലേഷ്, സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്, നാസർ, വിഷ്ണു, പ്രവീൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇരുവരെയും പൊന്നാനി മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

English summary: Police nab fake Aadhaar card and driving license

NEWS ROUND UP