Categories
Kottayam

ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ സുഹൃത്തിന്‍റെ പിതാവായ 52കാരനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റില്‍

കോട്ടയം : ഭര്‍ത്താവിനെയും മൂന്നു വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്‌ ഭര്‍ത്താവിന്‍റെ സുഹൃത്തിന്‍റെ പിതാവായ 52കാരനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിലായി.

ഗുരുവായൂരിലെ ലോഡ്ജ് മുറിയില്‍നിന്നാണ് 26കാരിയായ യുവതി അറസ്റ്റിലായത്. യുവതിയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് 52കാരനൊപ്പം യുവതിയെ ഗുരുവായൂരില്‍നിന്ന് കണ്ടെത്തുന്നത്. ഇരുവരും നാളുകളായി പ്രണയത്തിലായിരുന്നു എന്ന് പോലീസ് പറഞ്ഞു.

പന്തളം സ്വദേശിയാണ് യുവതി. ഒപ്പം പോയ 52കാരന്‍ ചങ്ങനാശേരി സ്വദേശിയും. ഭര്‍ത്താവിന്‍റെ പരാതിയില്‍ പന്തളം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.

52കാരന്റെ വീട്ടുകാരും ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ, ഭര്‍ത്താവിനൊപ്പം ഉറ്റസുഹൃത്തിന്‍റെ വീട്ടില്‍ യുവതി ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു.

കുടുംബത്തിലെ എല്ലാ വിശേഷ അവസരങ്ങളിലും അവര്‍ ഭര്‍ത്താവിനൊപ്പം സുഹൃത്തിന്‍റെ വീട്ടില്‍ എത്തിയിരുന്നു. ഇതിനിടെയാണ്, ഭര്‍ത്താവിന്‍റെ സുഹൃത്തിന്‍റെ പിതാവുമായി യുവതി അടുക്കുന്നത്. ഈ അടുപ്പം പിന്നീട് ഫോണ്‍ വിളികളിലേക്ക് മാറുകയും അത് പ്രണയത്തിലെത്തുകയുമായിരുന്നു.

ഭര്‍ത്താവ് ജോലിക്കു പോയി കഴിഞ്ഞാല്‍ യുവതി മണിക്കൂറുകളോളം കാമുകനുമൊത്ത് ഫോണില്‍ സംസാരിക്കാറുണ്ട്. അതിനിടെ ഇരുവരുടെയും പ്രണയബന്ധം ഇരു വീട്ടുകാരും അറിഞ്ഞതോടെ വീട്ടില്‍ വലിയ പ്രശ്നങ്ങളായി.

യുവതിയും ഭര്‍ത്താവും തമ്മില്‍ ഇതേച്ചൊല്ലി വഴക്ക് പതിവായിരുന്നു. 52കാരന്‍റെ വീട്ടിലും ഈ പ്രശ്നം കുടുംബകലത്തിന് ഇടയാക്കിയിരുന്നു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Police have arrested a 52-year-old woman who left her husband and ran away with her friend's father