ചേര്‍ത്തലയില്‍ കാണാതായ അധ്യാപികയെയും പതിനാറുകാരനെയും ചെന്നൈയില്‍ കണ്ടെത്തി

Loading...

ആലപ്പുഴ: നാടിനെ ഞെട്ടിച്ച്  ചേർത്തലയിൽ നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെയും അധ്യാപികയെയും പൊലീസ് കണ്ടെത്തി. ചെന്നൈയിലെ ഒരു ലോഡ്ജിൽ നിന്ന് വ്യാഴാഴ്ച രാത്രി പത്തോടെയാണ് ഇരുവരെയും പൊലീസ് കണ്ടെത്തിയത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നെങ്കിലും വിദ്യാർത്ഥി സോഷ്യൽമീഡിയ ഉപയോഗിച്ചത് അന്വേഷണത്തിൽ വഴിത്തിരിവായി. ഇതിന്റെ ടവർ ലൊക്കേഷൻ കണ്ടെത്തി തന്ത്രപരമായാണ് പൊലീസ് ഇരുവരെയും കണ്ടെത്തിയത്. ഇവരുമായി പൊലീസ് സംഘം കേരളത്തിലേക്ക് പുറപ്പെട്ടു.

വിദ്യാർത്ഥിയെയും അധ്യാപികയെയും കാണാതായെന്ന പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നു. രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഒരു സംഘം കന്യാകുമാരിയിലും മധുരയിലും മറ്റൊരു സംഘം ചെന്നൈയിലും തിരച്ചിൽ നടത്തിയിരുന്നു. ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫായത് അന്വേഷണം ദുഷ്കരമാക്കി. എന്നാൽ വിദ്യാർത്ഥി ഫേസ്ബുക്കിൽ ആർക്കോ സന്ദേശം അയച്ചത് കണ്ടെത്തിയ പൊലീസ് ഇതുവഴി നടത്തിയ അന്വേഷണമാണ് ഇരുവരെയും കണ്ടെത്തുന്നതിലേക്ക് നയിച്ചത്.

ചേര്‍ത്തലയിൽ നിന്ന് 40 കാരിയായ അധ്യാപികയെയും 15 കാരനായ പത്താം ക്ലാസുകാരനെയും ഞായറാഴ്ച മുതലാണ് കാണാതായത്. വിവാഹമോചിതയും എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ മാതാവുമാണ് അധ്യാപിക.

പ്രദേശത്തെ ഒരു സ്‌കൂളിലെ ഏറ്റവും സമർത്ഥനായ വിദ്യർത്ഥിയെയാണ് അധ്യാപികയ്‌ക്കൊപ്പം കാണാതായത്. ദീര്‍ഘകാലമായി അധ്യാപികയുമായി വിദ്യാർത്ഥി ഫോണില്‍ സംസാരിക്കുന്നത് പതിവായിരുന്നു. ഇതില്‍ വിദ്യാർത്ഥിയുടെ അമ്മയക്ക് പന്തികേട് തോന്നി. ഇതേത്തുടര്‍ന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച അമ്മ അധ്യാപികയോട് ഇക്കാര്യം ചോദിച്ചു.

എന്നാല്‍ ഞായറാഴ്ച താന്‍ വീട്ടിലേക്ക് നേരിട്ടു വരാമെന്ന് അധ്യാപിക അറിയിച്ചു. തൊട്ടടുത്ത ദിവസം അധ്യാപിക വീട്ടിലെത്തുകയും ചെയ്തു. വീട്ടില്‍ സംസാരിച്ചിരുന്നതിനു പിന്നാലെ അധ്യാപികയെ വീട്ടിലാക്കാന്‍ പത്താംക്ലാസുകാരനും ഒപ്പം പോയി. വീട്ടില്‍ നിന്ന വേഷത്തിലാണ് വിദ്യാത്ഥി പോയത്. എന്നാല്‍ പിന്നീട് മടങ്ങിയെത്തിയില്ലെന്ന് വീട്ടുകാര്‍ പറയുന്നു.

അന്വേഷണത്തിനിടെ, ഞായറാഴ്ച ഉച്ചയോടെ ഇരുവരെയും ചേര്‍ത്തല റെയില്‍വെ സ്റ്റേഷനില്‍ കണ്ടെന്ന വിവരം പൊലീസിനു ലഭിച്ചു. ഇതോടെ ഇരുവരും കൊച്ചുവേളിയിലേക്കുള്ള ട്രെയിനില്‍ കയറിയിരിക്കാമെന്ന സംശയം ബലപ്പെട്ടു. പിന്നാലെ പൊലീസ് സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചു. എന്നാല്‍ കൊച്ചുവേളിയിലോ തിരുവനന്തപുരം നഗരത്തിലോ ഇരുവരെയും കണ്ടത്താനായില്ല.

കന്യാകുമാരിയില്‍ എത്തിയതായി ചല സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും അവിടെയും കണ്ടെത്താനായില്ല. ഇതോടെ മധുരയിലേക്കും ചെന്നൈയിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം