Categories
ദേശീയം

ലോക്സഭാ എംപിക്കെതിരെ ബലാത്സംഗത്തിന് കേസെടുത്ത് പൊലീസ്

ന്യൂഡല്‍ഹി : ലോക് ജനശക്തി പാർട്ടി ലോക്സഭ എം.പിയും ചിരാഗ് പാസ്വാന്‍റെ ബന്ധുവുമായ പ്രിൻസ് രാജ് പാസ്വാനെതിരെ ബലാത്സംഗത്തിന് കേസ് എടുത്ത് ദില്ലി പൊലീസ്.

പ്രിൻസ് രാജ് പാസ്വാൻ തന്നെ ബലാത്സംഗം ചെയ്തുവെന്ന് കാട്ടി കോന്നൗട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിൽ മൂന്നുമാസം മുമ്പ് നൽകിയ പരാതിയിലാണ് നടപടി.

പരാതി നൽകിയിട്ടും കേസ് എടുക്കാത്തതിനെ തുടർന്ന് പെൺകുട്ടി കോടതിയെ സമീപിച്ചിരുന്നു.

കോടതിയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ ഒമ്പതിന് പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു.

മയ്ക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നും ,ഭീഷണിപ്പെടുത്തിയെന്നുമാണ് പെൺകുട്ടിയുടെ പരാതി.

വിഷയം ചിരാഗ് പാസ്വാൻ അറിയിച്ചിട്ടും വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും ആരോപണമുയർന്നിരുന്നു.

പെൺകുട്ടിക്കെതിരെ നേരത്തെ താൻ പരാതി നൽകിയിരുന്നുവെന്നാണ് പ്രിൻസ് പാസ്വാന്റെ പ്രതികരണം.

തനിക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ നേരത്തെ നടത്തിയിരുന്നുവെന്നും ഇതിന് പെൺകുട്ടിക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നുമാണ് പ്രിൻസ് പ്രതികരിച്ചത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Police file rape case against Lok Sabha MP

NEWS ROUND UP