മുഖ്യമന്ത്രിയുടെ നിലപാടിനെ പൊലീസ് ധിക്കരിക്കുന്നു – ഡോ.എം.കെ മുനീർ

Loading...

കോഴിക്കോട്: മുഖ്യമന്ത്രിയുടെ നിലപാടിനെ പൊലീസ് ധിക്കരിക്കുന്നതായും ഇതാണ് കഴിഞ്ഞ ദിവസങ്ങളിൽ നാദാപുരത്ത് ദൃശ്യമായതെന്നു ഡോ.എം.കെ മുനീർ എംഎൽഎ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു.

ജീവകാരുണ്യ പ്രവത്തകനും ദുബായ് കെ.എം.സി.സി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയുമായ കെ.പി മുഹമ്മദിനെതിരെയുള്ള കള്ള കേസിൻ്റ പിന്നിൽ ഏതോ തരത്തിലുള്ള പക പോക്കലാണ്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വിവി മുഹമ്മദലിക്കെതിരെയുള്ള പൊലീസ് കേസും ഇത്തരത്തിലുള്ളതാണ്.ഇത് എല്ലാം അന്വേഷിക്കണം.

എം കെ മുനീർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൻ്റെ പൂർണ രൂപം വായിക്കാം….

ദുബായിൽ നിന്ന് മാർച്ച് 18-ന് നാട്ടിൽ വന്ന പ്രവാസിയും കെ.എം.സി.സി നേതാവുമായ ശ്രീ കെ പി മുഹമ്മദിനെതിരെ നാദാപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നു.

14 ദിവസം ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ശ്രീ കെ പി മുഹമ്മദിനെതിരെ ഏപ്രിൽ രണ്ടിനാണ് ക്വാറന്റൈൻ ലംഘിച്ചു എന്ന പേരിൽ നാദാപുരം പോലീസ് അന്യായമായി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് (216/2020/u: s269 IPC IPC, 118(e) KPACT).

ശ്രീ കെ പി മുഹമ്മദിൻറെ വീടിൻറെ വരാന്തയിൽ വെച്ച് ക്വാറന്റൈൻ കാലാവധിക്ക് ശേഷം പാവപ്പെട്ടവർക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തതിന് മേൽനോട്ടം വഹിച്ചു എന്ന കുറ്റം ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.

സമൂഹത്തിൽ മാന്യമായി ജീവിക്കുന്നതും ഒരു മാതൃകാ സാമൂഹ്യ പ്രവർത്തകനായി പ്രവർത്തിക്കുന്നതുമായ ഇദ്ദേഹം പ്രവാസ മേഖലയിലും നാട്ടിലും ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നതിൽ സജീവമാണ്.

സർക്കാർ അനുശാസിക്കുന്ന ക്വാറന്റൈൻ കാലാവധിക്കുശേഷം സ്വന്തം വീട്ടിൽ വച്ച് സാമൂഹിക പ്രവർത്തനത്തിന് മേൽനോട്ടം വഹിച്ചു എന്ന കുറ്റം ആരോപിച്ച് നാദാപുരം പോലീസ് കേസെടുത്തിരിക്കുന്നത് തെറ്റായ ഒരു സന്ദേശമാണ് സമൂഹത്തിനു നൽകുന്നത്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നിലപാടുകളെ പോലും ധിക്കരിക്കുന്ന രീതിയിലാണ് നാദാപുരം പോലീസ് പൊതു പ്രവർത്തകരോട് പെരുമാറുന്നത്. ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണം എന്ന് അഭ്യർത്ഥിക്കുന്നു.

ശ്രീ കെ പി മുഹമ്മദിനു എതിരെയുള്ള കേസ് എത്രയും വേഗം പിൻവലിക്കുന്നതിന് സർക്കാർ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

 

ഇതു കൂടാതെ 2020 ഏപ്രിൽ അഞ്ചിന് നാദാപുരം ഗ്രാമപഞ്ചായത്ത് മെമ്പറും യൂത്ത് ലീഗ് സന്നദ്ധ സേന കോർഡിനേറ്ററുമായ ശ്രീ.വി വി മുഹമ്മദാലിയെ പോലീസ് സ്റ്റേഷനിൽ വച്ച് അപമാനിച്ച ഒരു സംഭവം കൂടി അങ്ങയുടെ ശ്രദ്ധയിൽപെടുത്തുകയാണ്.

നാദാപുരം പോലീസ് പക്ഷപാതപരമായ പെരുമാറ്റമാണ് പൊതു പ്രവർത്തകരോട് നടത്തിക്കൊണ്ടിരിക്കുന്നത്. നാദാപുരം സ്റ്റേഷനിലെ എസ്.ഐ സ്രീജേഷിനെതിരെ ശ്രീ.വി വി മുഹമ്മദാലി പരാതി നൽകിയിരുന്നു. പഞ്ചായത്ത് അംഗം കൂടിയായ ശ്രീ.വി വി മുഹമ്മദാലിയോട് അസഭ്യവർഷം ആണ് ഈ ഉദ്യോഗസ്ഥൻ നടത്തിയത്.

പ്രദേശത്തെ പാർട്ടി പ്രവർത്തകർ വളരെ സംയമനത്തോടെയാണ് ഈ രണ്ടു വിഷയങ്ങളിലും ഇടപെട്ടിരിക്കുന്നത്. ഇനിയുമൊരു പ്രകോപനം കൂടി പോലീസിൻറെ ഭാഗത്തുനിന്നും ഉണ്ടാകാതെ നോക്കേണ്ടത് അനിവാര്യമാണ്.

എത്രയുംവേഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. അതോടൊപ്പം കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കൂടി അഭ്യർത്ഥിക്കുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം