Categories
Kozhikode

ആരോഗ്യരംഗത്ത് വിദഗ്ധരെ സൃഷ്ടിക്കുന്നതിന് സൗജന്യ ക്രാഷ് കോഴ്സ്

കോഴിക്കോട് : ജില്ലയിൽ കോവിഡ് മുന്നണി പോരാളികളെ സൃഷ്ടിക്കുന്നതിനായി സൗജന്യ പി.എം.കെ.വി.വൈ ട്രെയിനിങ് പ്രോഗ്രാം നടത്തുന്നു.

സ്കിൽ ഡെവലപ്മെൻറ് ആൻഡ് എന്റർപ്രണർഷിപ്പ് മന്ത്രാലയത്തിന്റെയും ജില്ലാ സ്കിൽ കൗൺസിലിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി.

ആദ്യ ഘട്ടത്തിൽ എമർജൻസി മെഡിക്കൽ ടെക്‌നിഷ്യൻ-ബേസിക് കോഴ്സാണ് ജില്ലയിൽ ആരംഭിക്കുന്നത്. ജൂൺ രണ്ടാം വാരത്തിൽ ക്ലാസുകൾ ആരംഭിക്കും.

താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന പ്രധാനമന്ത്രി കൗശൽ കേന്ദ്രയിലാണ് പരിശീലനം.

ഒരു മാസത്തെ തീവ്ര പരിശീലനത്തിന് ശേഷം ആശുപത്രികളിൽ മൂന്ന് മാസം ദൈർഘ്യമുള്ള നിർബന്ധിത പ്രായോഗിക പരിശീലനം ഉണ്ടായിരിക്കും.

ആദ്യ ഘട്ടത്തിൽ 80 പേർക്കാണ് പ്രവേശനം. 18 നും 35 നും മദ്ധ്യേ പ്രായമുള്ള പ്ലസ് ടു പാസ്സായവർക്ക് അപേക്ഷിക്കാം.

എമർജൻസി മെഡിക്കൽ സംബന്ധമായ ഏതെങ്കിലും ഹെൽത്ത്‌ കോഴ്സ് പൂർത്തീകരിച്ചു തൊഴിൽ രഹിതരായി നിൽക്കുന്നവർക്കും അപേക്ഷിക്കാം.

അത്തരക്കാർക്ക് ഏഴ് ദിവസമാണ് പരിശീലനം. ഇവരുടെ ഉയർന്ന പ്രായപരിധിയിൽ വ്യത്യാസം ഉണ്ടായിരിക്കും.

അപേക്ഷിക്കാനുള്ള അവസാന തിയ്യതി ജൂൺ 18. വിശദവിവരങ്ങൾക്ക് 9496807571 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: PMKVY is conducting a free training program to create covid Front fighters in Kozhikode district.

NEWS ROUND UP