Categories

അഴിമതിക്കെതിരായ വിധി എഴുത്താകും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: അഡ്വ: പി.എം നിയാസ്

പേരാമ്പ്ര : കോഴിക്കോട് ജില്ലാ പഞ്ചായത്ത് മേപ്പയ്യൂര്‍ ഡിവിഷന്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ:പി.എം നിയാസ് ഉദ്ഘാടനം ചെയ്തു.

കേരള സര്‍ക്കാറിന്റെ ജന വിരുദ്ധ നയങ്ങള്‍ക്കും, അഴിമതിക്കുമെതിരെയുള്ള വിധിയെഴുത്താ യിരിക്കും വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പെന്ന് നിയാസ് അഭിപ്രായപ്പെട്ടു.

യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ ബാലനാരായണന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്, കേരള കോണ്‍ഗ്രസ്സ് ഉന്നതാധികാരി സമിതി അംഗം വി.സി ചാണ്ടി,

കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പിഎം ജോര്‍ജ്, ഡി.സി.സി സെക്രട്ടറിമാരായ ഇ അശോകന്‍, മുനീര്‍ എരവത്ത്, കേരളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാജീവ് തോമസ്, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കല്ലൂര്‍ മുഹമ്മദലി, സെക്രട്ടറി ടി.പി മുഹമ്മദ്, കേരളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.ടി. രാമചന്ദ്രന്‍,

ജില്ലാ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി കെ.എം ഗോപാലന്‍, മഞ്ഞക്കുളം ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ത്ഥി എം.കെ അബ്ദുറഹിമാന്‍, എരവട്ടൂര്‍ ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ത്ഥി അഡ്വ: ശ്വേത, പുതുക്കുടി അബ്ദുറഹിമാന്‍, സി.പി കുഞ്ഞമ്മത്, ടോമി വള്ളിക്കാട്ടില്‍, മൂസ്സ കോത്തമ്പ്ര, ബാബു തത്തക്കാടന്‍, കേരള കോണ്‍ഗ്രസ്സ് ജേക്കബ് ജില്ലാ പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

മുനീര്‍ എരവത്ത് ചെയര്‍മാനും, സി.പി കുഞ്ഞമ്മത് ജനറല്‍ കണ്‍വീനറും, കെ.ടി രാമചന്ദ്രന്‍ ട്രഷററുമായി തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് രൂപം നല്‍കി.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

RELATED NEWS

NEWS ROUND UP