തലശ്ശേരിയില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ 19 കാരന്‍ പീഡിപ്പിച്ചത് നിരവധി തവണ…ജനമൈത്രി പോലീസ് പൊളിയാണ്

Loading...

തലശ്ശേരി: പിണറായി പാറപ്രത്ത് വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്ന പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയെ നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 19 കാരന്‍ അറസ്റ്റില്‍. കൂത്തുപറമ്പ് മൂന്നാംപീടികയിലെ അഭിജിത്തിനെ (19)യാണ് പോക്‌സോ പ്രകാരം പിണറായി പോലീസ് അറസ്റ്റ് ചെയ്തത്.

16കാരിയെ പ്രതി മൊബൈല്‍ ഫോണ്‍ വഴിയാണ് പരിചയപ്പെടുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന പാറപ്രത്തെ വീട്ടില്‍ അമ്മ ജോലിക്കും സഹോദരന്‍ പഠിക്കാനും പോകുന്ന സമയത്ത് എത്തുകയും നിരന്തരം വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയുമായിരുന്നു.

സമീപ കാലത്ത് വിദ്യാര്‍ഥിനികളുടെ ആത്മഹത്യ കൂടുന്ന സാഹചര്യത്തില്‍ ജനമൈത്രി പോലീസും പ്രാദേശിക ഭരണകൂടങ്ങളും കുട്ടികള്‍ക്ക് കൗണ്‍സിലിങ് ഉൾപ്പെടെ നല്‍കിവരികയായിരുന്നു. കഴിഞ്ഞ ദിവസം ജില്ലാപഞ്ചായത്ത് സംഘടിപ്പിച്ച ഇത്തരമൊരു കൗണ്‍സിലിങിനിടെയാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി നടന്ന കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. തുടര്‍ന്ന് പോലീസിൽ പരാതി നല്‍കുകയായിരുന്നു. അഭിജിത്തിനെ ഇന്നു വൈകിട്ട് കോടതിയില്‍ ഹാജരാക്കും

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം