Categories
breakingnews

പ്ലസ്‌ വൺ അപേക്ഷ ഇന്നുമുതൽ; ഒന്നാം വർഷ പരീക്ഷകളുടെ ഫലവും ഇന്ന് പകൽ 11ന്‌

തിരുവനന്തപുരം: പ്ലസ്‌ വൺ പ്രവേശനത്തിനുള്ള അപേക്ഷ ഇന്നുമുതൽ.ഉപ്പം ഒന്നാം വർഷ പരീക്ഷകളുടെ ഫലവും ഇന്ന് പകൽ 11ന്‌ പുറത്തുവരും.

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകളുടെ ഫലം ബുധനാഴ്‌ച പകൽ 11ന്‌ പ്രസിദ്ധീകരിക്കും.

ഫലം www.keralaresults.nic.in വെബ്‌സൈറ്റിൽ ലഭിക്കും. നാലരലക്ഷത്തോളം വിദ്യാർഥികളാണ്‌ റെഗുലർ, ഓപ്പൺസ്‌കൂൾ, ടെക്‌നിക്കൽ, ആർട്‌, വൊക്കേഷണൽ വിഭാഗങ്ങളിലായി പരീക്ഷ എഴുതിയത്‌.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

ഒന്നാം വർഷ പരീക്ഷയ്‌ക്ക്‌ ജയപരാജയങ്ങളില്ല. രണ്ടുവർഷത്തെകൂടി മാർക്ക്‌ ഒന്നിച്ചാണ്‌ പ്ലസ്‌ ടുവിന്‌ പരിഗണിക്കുക.

പ്ലസ്‌ വൺ അപേക്ഷ ഇന്നുമുതൽ
സംസ്ഥാനത്ത്‌ ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ബുധനാഴ്‌ച വൈകിട്ട്‌ അഞ്ചിന് തുടങ്ങും.

ആഗസ്‌ത്‌ 14 വരെ അപേക്ഷിക്കാം. www.hscap.kerala.gov.in ‐ലെ apply online sws എന്നതാണ്‌ ലിങ്ക്‌. സർട്ടിഫിക്കറ്റ്‌ അപ്-ലോഡ്- ചെയ്യേണ്ടതില്ല.

ഫീസ്‌ പ്രവേശനം നേടുമ്പോൾ സ്‌കൂളിൽ നൽകിയാൽ മതി. സ്‌കൂളുകളിൽ ഒരുക്കിയ സഹായകേന്ദ്രങ്ങളിലൂടെയും അപേക്ഷ നൽകാം.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP