പിറവം പള്ളിക്കേസ്

Loading...

കൊച്ചി :  പിറവം സെന്റ് മേരീസ് പള്ളിയില്‍ ആരാധന നടത്താന്‍ പൊലീസ് സംരക്ഷണം വേണമെന്ന ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ഹര്‍ജി പിന്‍വലിച്ചു. പുതിയ ഹര്‍ജി സമര്‍പ്പിക്കാനുള്ള അനുമതി ഓര്‍ത്തഡോക്‌സ് സഭ തേടി. പുതിയ രേഖകള്‍ സഹിതമായിരിക്കും ഹര്‍ജി നല്‍കുക.

കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപോലീത്ത വികാരിമാരെ നിയമിച്ച് പുറപ്പെടുവിച്ച കല്‍പ്പനകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ഓര്‍ത്തഡോക്സ് വിഭാഗം ഹാജരാക്കിയതിനെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി പിന്‍വലിച്ച് പുതിയ ഹര്‍ജി ഫയല്‍ ചെയ്യുന്നതാണ് ഉചിതമെന്ന് വ്യക്തമാക്കിയിരുന്നു.

നേരത്തെ രേഖകളോടൊപ്പം ഹാജരാക്കിയ ഇംഗ്ലീഷ് പരിഭാഷയില്‍ പിശകുണ്ടെന്ന് യാക്കോബായപക്ഷം ആരോപിച്ചിരുന്നു. 1934ലെ സഭാ ഭരണഘടന അംഗീകരിക്കുന്നുവെന്ന് യാക്കോബായപക്ഷം ചൊവ്വാഴ്ച കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

രേഖകള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ അവ തള്ളിക്കളയുകയാണ് വേണ്ടതെന്ന് ഓര്‍ത്തഡോക്സ് വിഭാഗം ആവശ്യം ഉന്നയിച്ചെങ്കിലും കോടതി അനുവദിച്ചില്ല. കേസ് പിന്‍വലിച്ച് പുതിയ ഹര്‍ജി ഫയല്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെടുകയായിരുന്നു.

പിറവം, കട്ടച്ചിറ, വരിക്കോലി സെന്റ് മേരീസ് പള്ളികളില്‍ ആരാധന നടത്താന്‍ പൊലീസ് സംരക്ഷണം വേണമെന്നാണ് ഹര്‍ജികളിലെ ആവശ്യം. 1934ലെ ഭരണഘടനപ്രകാരം ഭരിക്കേണ്ടവയാണ് പള്ളികളെന്നും സമാന്തരഭരണം അനുവദിക്കാനാകില്ലെന്നും കോലഞ്ചേരി പള്ളിക്കേസില്‍ സുപ്രീംകോടതി വിധി പ്രസ്താവിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജികള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം