നമുക്കൊന്നിച്ചു നിന്ന് അതിജീവിക്കാം- മുഖ്യമന്ത്രി

Loading...

കോഴിക്കോട് :മഴയിലും ഉരുള്‍പൊട്ടലിലും ഉണ്ടായ നാശനഷ്ടങ്ങളെയും കഷ്ടപ്പാടുകളെയും ഒരുമിച്ച് നേരിടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് മേപ്പാടിയില്‍ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് സംസാരിക്കുകയായുരുന്നു അദ്ദേഹം. എല്ലാ കാര്യത്തിനും സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ദുരന്തത്തെ തുടര്‍ന്ന് സ്ഥലം പോയവരുണ്ട്, സ്ഥലവും വീടും പോയവരുണ്ട്. കൃഷിനാശം സംഭവിച്ചവരുണ്ട്. വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചവരുണ്ട്. വീടുകളില്‍ വെള്ളം കയറിയും ചെളികെട്ടിനില്‍ക്കുന്നതുമായ പ്രശ്‌നങ്ങളുമുണ്ട്. ഇത്തരം കാര്യങ്ങള്‍ നമുക്കൊരുമിച്ച് പരിഹരിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു

Loading...