പിണറായിയുടെ സത്യപ്രതിഞ്ജ ചടങ്ങില്‍ പങ്കെടുക്കാത്തതിന്റെ വിശദീകരണവുമായി ഭാര്യ കമല

pinarayi familyതിരുവനന്തപുരം: പിണറായി വിജയന്‍ മുഖ്യമന്ത്രിയാവുന്ന സത്യപ്ര‍തിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാത്തതിനെകുറിച്ച് ഭാര്യ കമല തുറന്നു പറയുന്നു. പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കമലയുടെ തുറന്നു പറച്ചില്‍. അവിടെ തന്നെ പോയി കാണേണ്ട ആവശ്യമില്ലെന്നും ടിവിയില്‍ കണ്ടാല്‍ മതിയല്ലോ എന്നുമായിരുന്നു അവരുടെ മറുപടി. പിണറായി പാര്‍ട്ടി സെക്രട്ടറി ആയാലും മുഖ്യമന്ത്രിയായാലും തനിക്ക് ഒരുപോലെയാണെന്നും ഭാര്യ കമല വ്യക്തമാക്കി.

കമലയുടെ മറുപടി ഇങ്ങനെ…

‘‘തൊട്ടതിനും പിടിച്ചതിനുമൊക്കെ കൂടെ പോകേണ്ട കാര്യമുണ്ടോ? അതിന്റെ ആവശ്യമില്ലെന്നു തോന്നി. അതൊരു ബുദ്ധിമുട്ടാവും. അവിടെത്തന്നെ പോയി കാണേണ്ട ആവശ്യമില്ലല്ലോ. ടിവിയിൽ ആയാലും കണ്ടാൽ പോരെ. പാർട്ടി സെക്രട്ടറി ആയാലും മുഖ്യമന്ത്രി ആയാലും എനിക്കൊരേ പോലെയാണ്. ഇതൊന്നും ഞാൻ ഓർക്കാറേയില്ല. ഈ മാറ്റം ഭ്രമിപ്പിക്കാറുമില്ല.’’– കമല വ്യക്തമാക്കുന്നു

pinarayi family 1

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം