മഹാപ്രളയത്തിൽ നിന്ന് കേരളം കരകയറുമ്പോൾ നേതൃപാടവത്തിന്റെ കരുത്തുമായി പിണറായി വിജയൻ എന്ന മുഖ്യമന്ത്രി

ഷിജിത്ത് വായന്നൂർ

Loading...

ചരിത്രത്തിലിന്നേ വരെ കണ്ടിട്ടില്ലാത്ത വിധം കേരളത്തിൽ മഹാപ്രളയം ദുരിതം വിതച്ചപ്പോൾ ഒരു ജനതയൊന്നാകെ സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു. ഒരുപാട് കാലത്തെ അധ്വാനത്തിന്റെ ഫലങ്ങളെല്ലാം കിടപ്പാടമടക്കം ഒന്നോ രണ്ടോ ദിനങ്ങളിലെ മഴയുടെ ദുരിതപ്പെയ്ത്തിൽ തകർന്നടിഞ്ഞ മനുഷ്യരാണിന്ന് കേരളത്തിൽ ഭൂരിഭാഗവും.

Image result for pinarayi vijayanflood area

പ്രളയം വന്നു പതിച്ചപ്പോൾ ജീവനും കൊണ്ട് പലവിധത്തിൽ പലരിലൂടെ രക്ഷപ്പെട്ടവർ ഇനിയൊരു പുതുജീവിതം എങ്ങനെ കെട്ടിപ്പടുക്കുമെന്ന് വലിയ ചോദ്യത്തിന്റെ മുന്നിലാണ്. അതിനിടയിൽ തന്നെ ഉറ്റവർ നഷ്ടപ്പെട്ടവരുടെ വേദനകളും. ഔദ്യോഗിക കണക്കുകൾ പ്രകാരം 20000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിന് സംഭവിച്ചത്. ഈ നഷ്ടങ്ങൾ നികത്തുകയെന്നതാണ് വരും നാളുകളിൽ കേരളത്തിന് മുന്നിലുള്ള വെല്ലുവിളി.

ഏതെങ്കിലും തരത്തിലുള്ള ദുരന്തം ഒരു നാടിനെ വന്നു ഗ്രസിക്കുമ്പോൾ ആ നാടിന്റെ ഭരണാധികാരികളെയാണ് ജനത പ്രതീക്ഷയോടെ ഉറ്റു നോക്കുക. കേരളത്തെ സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയൻറെ വാക്കുകൾക്കും നേതൃമികവിനുമായി കേരളം കാത്തിരുന്ന ദിവസങ്ങളാണ് കടന്നു പോയത്.

Image result for pinarayi vijayanflood area

ഒരു പ്രതിസന്ധി ഘട്ടത്തിൽ മുഖ്യമന്ത്രി എങ്ങനെ പ്രവർത്തിക്കണം ,ക്ഷമ എത്രത്തോളം ഉയരണമെന്നതിന്റെ ഏറ്റവും മികച്ച ദൃഷ്ടാന്തമായി പിണറായി വിജയൻ എന്ന മുഖ്യമന്ത്രി ചരിത്രത്തിൽ രേഖപ്പെടും. പ്രളയം വിതച്ച ദുരിതങ്ങൾ ഓരോ ദിവസവും ഓരോ പ്രദേശങ്ങളിലും ഏറി വരുമ്പോഴും രക്ഷാപ്രവർത്തനത്തെ ഏകോപിപ്പിക്കുകയെന്നത് കടുത്ത വെല്ലുവിളി തന്നെയാണ് ഒരു ഭരണാധികാരിയെയും അദ്ദേഹം നേതൃത്വം നൽകുന്ന സർക്കാരിനെയും സംബന്ധിച്ചിടത്തോളം.

വിമർശനങ്ങളും പരാതികളും ഉയരുക സ്വാഭാവികം. എന്നാൽ അത്തരത്തിലുള്ള വിമര്ശനങ്ങൾക്കൊന്നും ഇടവരുത്താതെ ഭരണ മികവിന്റെ അങ്ങേയറ്റം പിണറായി വിജയൻ എന്ന മുഖ്യമന്ത്രി പ്രകടിപ്പിച്ചു. മന്ത്രിമാരും ഉദ്യോഗസ്ഥ സംവിധാനവും നാടൊന്നാകെയും മറ്റ്സംവിധാനങ്ങളും രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പലരും പല കൂട്ടായ്മകളും മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയോടൊപ്പം അണി നിരന്നപ്പോൾ കേരളം ഒരു വലിയ രക്ഷാ ദൗത്യത്തിന്റെ മാതൃക ലോകത്തിനു മുൻപിലേക്ക് തുറന്നു വെക്കുകയായിരുന്നു.

Image result for pinarayi vijayanflood area

പോരായ്മകൾ ചൂണ്ടിക്കാട്ടാൻ കഴിയുമെങ്കിലും ആരെയും കുറ്റപ്പെടുത്താതെ, പരിഭവം പറയാതെ , ലഭ്യമായ സഹായങ്ങളെല്ലാം സ്വീകരിച്ചു സർക്കാർ എന്ന നിലയിൽ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യാൻ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സർക്കാരും മുന്നിട്ടിറങ്ങുകയായിരുന്നു. അത് തീർച്ചയായും നേതൃപാടവത്തിന്റെ തെളിവ് ആണ്. അതുകൊണ്ടു തന്നെയാണ് പേമാരിയൊഴിയുന്ന ഈ ദിനങ്ങളിൽ കേരളം ആശ്വാസത്തിന്റെ കരയിലേക്ക് കയറുമ്പോൾ രക്ഷ പ്രവർത്തനങ്ങൾക്ക് സംസ്ഥാനമൊട്ടാകെ നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയനെ നാടൊന്നാകെ അഭിനന്ദിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലടക്കം ഇത് കാണാവുന്നതാണ്.

രക്ഷ പ്രവർത്തനത്തിന് സൈന്യത്തെ വിളിക്കണോ വേണ്ടയോ എന്ന വിഷയമുയർത്തി ചില കേന്ദ്രങ്ങളെങ്കിലും വിവാദം സൃഷ്ടിക്കാനുള്ള നീക്കങ്ങൾ നടത്തിയപ്പോൾ ക്ഷമയോടെ എല്ലാം കേൾക്കുകയായിരുന്നു മുഖ്യമന്ത്രി. വാദ പ്രതി വാദങ്ങൾക്ക് നിൽക്കാതെ തന്റെ ചുമതല നിർവഹിക്കുകയായിരുന്നു അദ്ദേഹം. നാടൊന്നാകെ ഒപ്പം ചേർന്നു .

പ്രളയം ശമിച്ചപ്പോൾ വീടുകളും മറ്റും നഷ്ടപ്പെട്ടവരെ എങ്ങനെ സഹായിക്കും ‘ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് — ‘അതിനെന്ത് പ്രയാസം നമ്മൾ എല്ലാരും കൂടി ഇറങ്ങുകയല്ലേ ‘ എന്ന ഉത്തരത്തിലുണ്ട് പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തി. ‘ ഞാൻ ഇന്നത് ചെയ്തു ‘ എന്ന അവകാശവാദം അദ്ദേഹം ഒരിക്കൽ പോലും എവിടെയും പറഞ്ഞിട്ടില്ല. ‘നമ്മൾ അഥവാ സർക്കാർ ‘എന്നെ പറഞ്ഞിട്ടുള്ളൂ. തീർച്ചയായും നാം ഓരോരുത്തരും ഉൾപ്പെട്ട ജനതയാണ് പ്രളയം തകർത്തെറിഞ്ഞ കേരളത്തെ ഇനി പുനരുജ്ജീവിപ്പിക്കേണ്ടത്.

Loading...