പിണറായി പി മോഹനനനോട് ചോദിച്ചത്രെ ” സമ്മതിക്കില്ല അല്ലെ”. 

Loading...

കോഴിക്കോട്: സിപിഐ(എം) വാര്‍ത്തകള്‍ കൈകാര്യം ചെയ്യാന്‍ മനോരമയ്ക്ക് നല്ല മിടുക്കാണ്. മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയോട് ചെവിയില്‍ പറയുന്നതു പോലും മനോരമ അറിയും. അങ്ങിനെയുണ്ടായ ഒരു വെളിപ്പെടുത്തലാണ് ഇന്നത്തെ മനോരമയുടെ എഡിറ്റ് പേജിലെ കൗതുകം. കണ്ണൂരിന് പിറകെ കോഴിക്കോടും ബിജെപി-സിപിഎം സംഘര്‍ഷമുണ്ടാകുകയും ബിജെപി ദേശീയ തലത്തില്‍ തന്നെ സംസ്ഥാന ഭരണത്തിനേയും, മുഖ്യമന്ത്രിയേയും പ്രതികൂട്ടില്‍ ആക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് കോഴിക്കോട് വന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി മോഹനനെ തൊട്ടടുത്തു കണ്ടപ്പോള്‍ രൂക്ഷമായി ചോദിച്ചത്രെ ” സമ്മതിക്കില്ല അല്ലെ”.

സമാധാനമായി കേരളം ഭരിക്കാന്‍  നിങ്ങളാരും സമ്മതിക്കില്ല അല്ലേ  എന്നായിരുന്നു പിണറായിയുടെ ചോദ്യമെന്ന് മനോരമ പറഞ്ഞുവെക്കുന്നു. മോഹനനോട് അങ്ങിനെ ചോദിച്ചെങ്കില്‍ കണ്ണൂര്‍ ജില്ലാ പി ജയരാജനോട്‌  എത്ര തവണ പിണറായി ഇത് ചോദിച്ചിട്ടുണ്ടാവണം എന്നത് വയനകാര്‍ക്ക് വിടുകയാണ് മനോരമ.’കുലുങ്ങുന്നു കണ്ണൂര്‍കോട്ട ‘എന്ന പരമ്പരയിലെ രണ്ടാം ഭാഗത്താണ് മനോരമയുടെ കൌതുകമുള്ളതും, ഭാവനാപരവുമായ കണ്ടെത്തലുകള്‍.

Loading...