പ്രളയത്തിലും കേരളത്തിന് തിരിച്ചടി; ഇന്ധനവില വീണ്ടും വര്‍ധിച്ചു

വെബ് ഡെസ്ക്

Loading...

പ്രളയത്തില്‍ അകപ്പെട്ട കേരളത്തിന് തിരിച്ചടിയായി ഇന്ധനവിലയില്‍ വര്‍ധനവ്. ഒരു ലിറ്റര്‍ ഡീസലിന് 15 പൈസയും ഒരു ലിറ്റര്‍ പെട്രോളിന് 13 പൈസയും കൂടി. ജൂലൈ, ഓഗസ്റ്റ് എന്നീ രണ്ടു മാസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് രണ്ടു രൂപ 26 പൈസയും, പെട്രോളിന് രണ്ടു രൂപ 51 പൈസയും കൂടിയിട്ടുണ്ട്.

കോഴിക്കോട് പെട്രോളിന് നിലവില്‍ 80 രൂപയും ഡീസലിന് 73 രൂപ 24 പൈസയുമാണ് ഈടാക്കുന്നത്. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില 81 രൂപ 17 പൈസയാണ്. ഡീസല്‍ വില 74.43 പൈസ. കൊച്ചിയില്‍ പെട്രോള്‍ വില 79 രൂപ 83 പൈസയും ഡീസല്‍ വില 73 രൂപ 18 പൈസയുമാണ്.

പ്രളയക്കെടുതിയില്‍ നിന്ന് കരകയറാനാകാത്ത കേരളത്തിന് ഇതിനിടയില്‍ പെട്രോള്‍ വിലയിലുണ്ടാകുന്ന വര്‍ധനവ് വലിയ ബാധ്യതയാണ്.

Loading...