Categories
topstories

കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയതിന് എതിരെ സുപ്രീംകോടതിയിൽ ഹർജി

ദില്ലി: ബക്രീദിനോടനുബന്ധിച്ച് കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയതിന് എതിരെ സുപ്രീംകോടതിയിൽ ഹർജി.

വ്യവസായി പി കെ ഡി നമ്പ്യാർ  ആണ് ഹർജി നൽകിയിരിക്കുന്നത്.

ഹർജിയിൽ ഇന്ന് സുപ്രീംകോടതി പരിഗണിച്ചേക്കും.

ബക്രീദിനോടനുബന്ധിച്ച് ഞായർ, തങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് കടകൾ എല്ലാം തുറക്കാൻ സർക്കാർ അനുമതി നൽകിയത്.

സർക്കാരിന്‍റെ ഈ നീക്കത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഇന്നലെ രം​ഗത്തെത്തിയിരുന്നു.

മൂന്നാം തരം​ഗം പടിവാതിലിൽ എത്തിനിൽക്കെ നിയന്ത്രണങ്ങളിലെ ഇളവ് രോ​ഗ ബാധ കൂട്ടിയേക്കാമെന്നാണ് നി​ഗമനം.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: The conclusion is that relaxation of controls may increase the risk of disease as the third type of gum reaches the threshold.

NEWS ROUND UP