സംസ്ഥാനത്ത് അന്തര്‍ ജില്ലാ ബസ് സർവീസുകള്‍ക്ക് അനുമതി

Loading...

സംസ്ഥാനത്ത് അന്തർ ജില്ലാ ബസ് സർവീസുകൾ അനുവദിച്ചു. 50% നിരക്ക് വർധനയോടെയാണ് സർവീസുകൾ അനുവദിച്ചത്.

ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് സംസ്ഥാനത്ത് അന്തർ ജില്ലാ ബസ് സർവീസുകൾ അനുവദിക്കുന്ന കാര്യം സംബന്ധിച്ച് തീരുമാനമാകുന്നത്.

നേരത്തെ സംസ്ഥാനത്തിനകത്ത് ബസ് സർവീസുകൾ ആരംഭിച്ചിരുന്നുവെങ്കിലും അന്തർ ജില്ലാ സർവീസുകൾ ആരംഭിച്ചിരുന്നില്ല. നിലവിൽ അന്തർ സംസ്ഥാന ബസ് സർവീസുകൾക്ക് അനുമതി നൽകിയിട്ടില്ല.

നേരത്തെ ഓർഡിനറി ബസുകൾ സർവീസ് നടത്താൻ എന്തൊക്കെ മാനദണ്ഡങ്ങൾ സ്വീകരിച്ചോ അത്തരം മാനദണ്ഡങ്ങളെല്ലാം അന്തർ ജില്ലാ ബസ് സർവീസുകളിലും ബാധകമാണ്.

അതേസമയം, ആരാധനാലയങ്ങളുടെ നിയന്ത്രണം നീക്കുന്നതിൽ തീരുമാനമായില്ല. നിർദേശങ്ങൾ കേന്ദ്ര പരിഗണനക്ക് അയക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം