പേരാമംഗലം ഇരട്ടക്കൊല കേസ് പ്രതിയെ വെട്ടിക്കൊന്നു 

Loading...

 തൃശ്ശൂർ : തൃശ്ശൂർ അവണൂർ മണിത്തറയിൽ യുവാവിനെ വെട്ടിക്കൊന്നു. അവണൂർ സ്വദേശിയായ സിജോ (23) ആണ് കൊല്ലപ്പെട്ടത്. പേരാമംഗലം ഇരട്ടക്കൊല കേസിലെ പ്രതിയായിരുന്നു. വഴിയരികിൽ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ബൈക്കിൽ പോകുകയായിരുന്ന സിജോയെ തടഞ്ഞുനിർത്തി വെട്ടിയെന്നാണ് റിപ്പോർട്ട്. വഴിയരികിൽ വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കഞ്ചാവ് കേസിലെ കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം