ഇനി കളി ഞങ്ങളോട് വേണ്ട…കൈയ്യിലെ പെപ്പര്‍ സ്പ്രേ വെറുതെയിരിക്കില്ല…

Loading...

കണ്ണൂര്‍: റെയില്‍വേയില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്ക് മദ്യപന്മാരുടെ ശല്യം ദിനംപ്രതി കൂടി വരികയാണ്. ഈ സാഹചര്യത്തില്‍ വനിതാ ജീവനക്കാര്‍ക്ക് കുരുമുളക്ന സ്പ്രേ നല്‍കാന്‍ സ്റ്റേഷന്‍ അധികാരികള്‍ തീരുമാനം എടുത്തിരിക്കുകയാണ്. സേലം ഡിവിഷനില്‍ സ്‌പ്രേ പ്രയോഗം തുടങ്ങിക്കഴിഞ്ഞു. സ്റ്റേഷന്‍ ചെലവിനുള്ള ഫണ്ടില്‍ നിന്നാണ് ഇതിനുള്ള തുക കണ്ടെത്തുന്നത്.

സേലത്തിനു പുറമെ മറ്റ് ഡിവിഷനുകളിലും ഇത് ഉടന്‍ നടപ്പാക്കും. കേരളത്തിലെ രണ്ട് ഡിവിഷനിലും വിമുക്തഭടന്മാരെ ഗേറ്റ് ജോലിക്ക് നിയോഗിക്കാനുള്ള നടപടി ഈമാസം പൂര്‍ത്തിയാകും.ഗേറ്റുകളിലും യാഡുകളിലും ജോലിചെയ്യുന്ന വനിതകള്‍ക്കാണ് കുരുമുളക് സ്‌പ്രേ നല്‍കുന്നത്.കേരളത്തിലെ രണ്ട് ഡിവിഷനിലും വിമുക്തഭടന്മാരെ ഗേറ്റ് ജോലിക്ക് നിയോഗിക്കാനുള്ള നടപടി ഈമാസം പൂര്‍ത്തിയാകും.

ഡിസംബര്‍ ആദ്യം നിയമനം നടക്കും. ഗേറ്റുകളിലും മറ്റും ജോലിചെയ്യുന്ന വനിതകളെ പ്ലാറ്റ്‌ഫോം ജോലികളിലേക്ക് മാറ്റും. മികച്ച പ്രതികരണം തന്നെയാണ് ഈ തീരുമാനത്തിന് ലഭിക്കുന്നത്. ഈ തീരുമാനത്തിലൂടെ തങ്ങള്‍ സുരക്ഷിതരാവും എന്നാണ് പലരുടെയും അഭിപ്രായം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം