ഹിമാലയത്തിലെ പേളിയുടെയും ശ്രീനിഷിന്റെയും ഹണിമൂണും ഇപ്പോൾ വൈറൽ

Loading...

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയവരാണ് പേളി മാണിയും ശ്രീനിഷും. ഇവരുടെ സൗഹൃദവും പ്രണയവുമെല്ലാം ഷോയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്നു. പരസ്പരം പിന്തുണച്ചും സഹകരിച്ചുമായിരുന്നു താരജോഡികള്‍ മുന്നോട്ട് പോയത്. ബിഗ് ബോസ് കഴിഞ്ഞ ശേഷം ഇവരുടെ വിവാഹത്തിനായും ആകാംക്ഷകളോടെയായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്. ഒടുവില്‍ ഇക്കഴിഞ്ഞ മേയ് മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നിരുന്നത്.

വിവാഹ ശേഷവും സോഷ്യല്‍ മീഡിയയില്‍ എല്ലാം സജീവമായി എത്താറുണ്ടായിരുന്നു താരജോഡികള്‍. തങ്ങളുടെ പുതിയ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇരുവരും പുറത്തുവിടാറുണ്ട്. നിലവില്‍ ഹണിമൂണ്‍ യാത്രകളുമായി തിരക്കിലാണ് താരജോഡികള്‍. ഇരുവരുടെയും എറ്റവും പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

ബിഗ് ബോസിന്റെ സമയത്ത് തന്നെ ഇരുവരുടെയും പേരുകള്‍ ചേര്‍ത്ത് പേളിഷ് എന്ന പദപ്രയോഗം ആരാധകര്‍ക്കിടയിലുണ്ടായിരുന്നു. വിമര്‍ശകരുടെയെല്ലാം വായടപ്പിച്ചുകൊണ്ടായിരുന്നു ഇരുവരും വിവാഹിതരായത്. ബിഗ് ബോസ് ഷോയില്‍ നിലനില്‍ക്കുന്നതിന് വേണ്ടിയാണ് ഈ പ്രണയമെന്ന് പറഞ്ഞവര്‍ക്കെല്ലാമുളള കിടിലന്‍ മറുപടിയായിരുന്നു താരജോഡികള്‍ നല്‍കിയിരുന്നത്. വിവാഹ ശേഷവും ഇവരുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ വലിയ താല്‍പര്യമാണ് ആരാധകര്‍ കാണിക്കാറുളളത്

വിവാഹത്തിന് മുന്‍പുളള ഇവരുടെ പേളിഷ് വെബ് സീരിസിനും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. പേളിഷ് വെബ് സീരിസിന്റെ അറ് എപ്പിസോഡുകള്‍ യുടൂബില്‍ പുറത്തിറങ്ങിയിരുന്നു. തുടര്‍ന്നാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹ വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും മികച്ച സ്വീകരണം സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. ക്രിസ്റ്റ്യന്‍ ആചാരപ്രകാരവും ഹിന്ദുരീതിയിലുളള വിവാഹവുമായിരുന്നു താരജോഡികളുടെതായി നടന്നിരുന്നത്.

Loading...