ഇനി ഇന്ത്യന്‍ വിപണിയില്‍ കഞ്ചാവും ലഭിക്കുമോ?

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഞ്ചാവ് വില്പന നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരിക്കുന്ന പതഞ്ജലി കമ്പനിക്കും രാംദേവിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൂരം.

കഞ്ചാവ് ഒരു ലഹരിമരുന്ന് മാത്രമല്ല നിരവധി ആയുര്‍വേദ ഔഷധക്കൂട്ടുകളുടെ ചേരുവയിലൊന്ന് കൂടിയാണെന്ന് ആയുര്‍സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് ഇന്ത്യയില്‍ കഞ്ചാവ് വില്പന നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണെന്നുമായിരുന്നു പതഞ്ജലി കമ്പനിയുടെ പ്രസ്താവന.

ഇതോടെ ട്വിറ്ററില്‍ പതഞ്ജലിയെയും കഞ്ചാവിനെയും ചേര്‍ത്ത് നിരവധി ട്രോളുകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പതഞ്ജലി ബ്രാന്‍ഡ് കഞ്ചാവിന് വേണ്ടി കാത്തിരിക്കുകയാണെന്നും ബാബാ രാംദേവ് യുവാക്കളുടെ കണ്‍കണ്ട ദൈവമാകും, ആല്‍ക്കഹോളിനോട് വിട പറയൂ, പതഞ്ജലി കഞ്ചാവ് മാത്രം ഉപയോഗിക്കൂ,അത് നൂറു ശതമാനം ആയുര്‍വേദിക്കാണ് എന്നിങ്ങനെ പോകുന്നു ട്രോളുകള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം