പൃഥ്വിരാജ് സമ്മതിക്കുകയാണെങ്കില്‍ കല്യാണം കഴിക്കാന്‍ കാവ്യയ്ക്ക് ഇഷ്ടമാണെന്ന് കൊച്ചിന്‍ ഹനീഫ അന്ന് പറഞ്ഞു…

Loading...

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷവും അതിന് മുമ്പും ദിലീപിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച വ്യക്തിയാണ് പല്ലിശ്ശേരി. ഇപ്പോഴിതാ വീണ്ടും മലയാള സിനിമയെ വിവാദത്തിലാക്കുന്ന ആരോപണങ്ങളുയര്‍ത്തി സിനിമാ അണിയറ കഥകള്‍ എഴുതി വിവാദനായകനായ ലേഖകന്‍ രത്‌നകുമാര്‍ പല്ലിശ്ശേരി. ദിലീപിന്റെ വിവാഹമോചനവും കാവ്യ മാധവനുമായുള്ള വിവാഹവും, പൃഥ്വിരാജിനോട് ദിലീപിനുള്ള വിരോധവുമൊക്കെയാണ് ഇത്തവണ പല്ലിശ്ശേരിയുടെ കോളത്തില്‍ നിറഞ്ഞിരിക്കുന്നത്.

ദിലീപിന്റെ വിവാഹമോചനത്തിലേക്ക് നയിച്ചത് കാവ്യ മാധവനുമായുള്ള പ്രണയബന്ധമാണെന്നും ഇവരുടെ പ്രണയം തന്നോട് ആദ്യമായി വെളിപ്പെടുത്തിയത് ദിലീപ് സ്വന്തം സഹോദരനെ പോലെ കണ്ടിരുന്ന കൊച്ചിന്‍ ഹനീഫയാണെന്നും പല്ലിശ്ശേരി പറയുന്നു. എല്ലാവര്‍ക്കും നന്മ വരണമെന്ന് ആഗ്രഹിക്കുന്ന ഒരു നടനായിരുന്നു കൊച്ചിന്‍ ഹനീഫ. ആരെ കുറിച്ചും മോശം പറയാറില്ല. പക്ഷേ കാവ്യയെ സംബന്ധിച്ച്‌ ഒരു കഥ കൊച്ചിന്‍ ഹനീഫ തന്നോട് പറഞ്ഞിരുന്നെന്ന് പറയുകയാണ് പല്ലിശ്ശേരി ഇപ്പോള്‍.

മീശ മാധവന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച്‌ കാവ്യയും ദിലീപും പ്രണയത്തിലാണ് എന്നതിന്റെ സാഹചര്യത്തെളിവുകള്‍ അടക്കം ലഭിച്ചെന്നും. ചിത്രത്തില്‍ കാവ്യയുമായി അടുത്തിടപഴകാനുള്ള ചില രംഗങ്ങള്‍ ദിലീപിന്റെ പ്രത്യേക താല്‍പര്യപ്രകാരം സംവിധായകനും എഴുത്തുകാരും ചേര്‍ത്തിട്ടുണ്ടെന്നും പല്ലിശ്ശേരി ആരോപിക്കുന്നു. മീശ മാധവനിലൂടെയാണ് ദിലീപ് ഒരു സൂപ്പര്‍ താരപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നതെന്നും ചിത്രത്തിന്റെ വമ്ബന്‍ വിജയത്തെ തുടര്‍ന്ന് പിന്നീട് ചെയ്ത ചിത്രത്തിലൂടെ അവാര്‍ഡ് വാങ്ങാനുള്ള മനഃപ്പൂര്‍വ്വമായ ശ്രമം നടന്‍ നടത്തിയിരുന്നെന്നും സംവിധാന മോഹമുണ്ടായിരുന്നെന്നും പല്ലിശ്ശേരി ആരോപിച്ചു.

എന്നാല്‍, തൊട്ടുപിന്നാലെ സിനിമാലോകത്ത് എത്തി, യുവനടനായി തിളങ്ങിയ നടന്‍ പൃഥ്വിരാജിനോട് ദിലീപിന് ശത്രുത തോന്നിയെന്നും പല്ലിശ്ശേരി അഭിമുഖത്തില്‍ ആരോപിക്കുന്നു. ഒരിക്കല്‍ കൊച്ചിന്‍ ഹനീഫയോട് താന്‍ ദിലീപ്- കാവ്യ പ്രണയം കൊടുംപിരി കൊള്ളുകയാണെന്ന് കേട്ടല്ലോ എന്ന് പറഞ്ഞപ്പോള്‍ അങ്ങനെ ഒന്നും ഞാന്‍ കേട്ടില്ല, പക്ഷേ മറ്റൊരു കാര്യം കേട്ടു എന്നാണ് കൊച്ചിന്‍ ഹനീഫ പറഞ്ഞതെന്നും പല്ലിശ്ശേരി പറഞ്ഞു.

തന്നോട് കാവ്യ പൃഥ്വിരാജിനെ പറ്റി എന്താണ് അഭിപ്രായം എന്ന് ചോദിച്ചു എന്നാണ് കൊച്ചിന്‍ ഹനീഫ അന്ന് പറഞ്ഞിരുന്നതെന്ന് പല്ലിശ്ശേരി പറയുന്നു. കാവ്യയെ സ്വന്തം സഹോദരിയെ പോലെ കരുതിയിരുന്ന കൊച്ചിന്‍ ഹനീഫയാണ് അന്ന് അങ്ങനെ പറഞ്ഞത്. എന്താണ് പൃഥ്വിയെ കുറിച്ച്‌ ചോദിച്ചത് എന്ന് മറുചോദ്യം ചോദിച്ചപ്പോള്‍ അറിഞ്ഞിരിക്കാന്‍ വേണ്ടിയാണ് എന്നായിരുന്നു കാവ്യയുടെ മറുപടി. പിന്നീടാണ് കാവ്യയുടെ മനസിലിരിപ്പ് മനസിലാകുന്നതെന്നും പൃഥ്വിരാജ് ഇഷ്ടപ്പെടുകയാണെങ്കില്‍ കല്യാണം കഴിക്കാമെന്ന് ഒരു ആഗ്രഹം കാവ്യയ്ക്ക് ഉണ്ടായിരുന്നുവെന്നും പല്ലിശ്ശേരി പറയുന്നു. പക്ഷേ പൃഥ്വി വേറെ ട്രാക്കിലാണ് പോയത്. കാവ്യയുടെ ആഗ്രഹം നടന്നില്ല.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

കാരണമെന്തെന്ന് അറിയില്ലെന്നും. ആ സംഭവത്തിന് ശേഷം ദിലീപും പൃഥ്വിരാജും തമ്മില്‍ മാനസികമായി അകന്നു എന്നും പല്ലിശ്ശേരി പറയുന്നു. പക്ഷേ അത് എന്തിന്റെ പേരിലാണെന്ന് കൃത്യമായി പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. അന്ന് മുതല്‍ ദിലീപിന്റെ ശത്രുക്കളുടെ ലിസ്റ്റിലാണ് പൃഥ്വി. പിന്നീട് നടന്നതൊക്കെ നമുക്കറിയാവുന്നതാണെന്നും പൃഥ്വിയുടെ ചിത്രങ്ങള്‍ കൂവിത്തോല്‍പ്പിക്കാന്‍ ആളെ ഇറക്കിയെന്നും കുഞ്ചാക്കോ ബോബനെന്ന പാവത്താന്റെ ചിത്രങ്ങള്‍ കുറയ്ക്കാന്‍ പിന്നില്‍ നിന്ന് ചരടുവലികള്‍ നടത്തിയെന്നും പല്ലിശ്ശേരി പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം