പാലാരിവട്ടം അഴിമതി കേസ്; വി കെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റില്‍ ആകുമെന്ന് സൂചന

Loading...

പാലാരിവട്ടം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞു അറസ്റ്റില്‍ ആകുമെന്ന് സൂചന . കേരളം കണ്ടതില്‍ വെച്ചു ഏറ്റവും വലിയ അഴിമതി കേസാണിത് . ഉദ്യോഗ തലത്തില്‍ നിന്ന് മാറി മുന്‍ മന്ത്രിയിലേക്ക് അറസ്റ്റ് നീങ്ങുമെന്നാണ് ലഭിക്കുന്ന സൂചനകള്‍ വ്യക്തമാകുന്നത് . സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലും ഹൈക്കോടതി സത്യവാങ്ങ് മൂലവും നല്‍കിയ സാഹചര്യത്തില്‍ വി കെ ഇബ്രാഹിം കുഞ്ഞിനെ ഇന്ന് ചോദ്യം ചെയ്യും . അന്വേഷണ സംഘത്തിനു തൃപ്തി കരമല്ലാത്ത മറുപടിയാണ്‌ ലഭിക്കുന്നതെങ്കില്‍ അറസ്റ്റ് ഉണ്ടാകാനാണ് സാധ്യത .

ഈ അറസ്റ്റ് ഉണ്ടായാല്‍ അത് കോണ്‍ഗ്രസിന്‌ വന്‍ തിരിച്ചടിയാകും . കാരണം, പാലാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഇത്രയും വലിയൊരു അഴിമതി ക്കേസില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുണ്ടെന്ന് കണ്ടാല്‍ പാലാ തിരഞ്ഞെടുപ്പിനെ ഇത്  ബാധിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം