ഈ വര്‍ഷം ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പാലക്കാട്‌ , കുറവ് ഇടുക്കിയില്‍

Loading...

തിരുവനന്തപുരം : കാലവര്‍ഷം കനിഞ്ഞു . മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പതിമൂന്നു ശതമാനം അധിക മഴ ലഭിച്ചതായി കാലാവസ്ഥ നീരീക്ഷണ കേന്ദ്രം . ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പാലക്കാട് ജില്ലയിലാണ് .കുറവ് മഴ ലഭിച്ചത് ഇടുക്കിയിലും . നാല്‍പ്പത്തിരണ്ടു  ശതമാനം കൂടുതല്‍ മഴയാണ് പാലക്കാട് പെയ്യ്തത്. നാലു ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത് .

പാലക്കാട് കഴിഞ്ഞാല്‍ മലപ്പുറവും കോഴിക്കോടും കണ്ണൂരും ആണ് കൂടുതല്‍ മഴ ലഭിച്ച ജില്ലകള്‍ . 1,885 മില്ലീ മീറ്റര്‍ മഴ കിട്ടേണ്ട കാലയളവില്‍ 2,130 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. കോഴിക്കോട്- 37, മലപ്പുറത്ത് 23, കണ്ണൂരില്‍ 20 ശതമാനം വീതം അധികം മഴ ലഭിച്ചു. എന്നാല്‍ ഏറ്റവും കുറവ് മഴ  ലഭിച്ച ഇടുക്കിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച് പതിനൊന്നു ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയത്. പ്രളയം ബാധിച്ച വയനാട്ടിലും അഞ്ചു ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയത്.

Loading...