പാലക്കാട് : പാലക്കാട്ടെ കുഴല്‍മന്ദത്തെ ദുരഭിമാനക്കൊല തടയുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് അനീഷിന്റെ ബന്ധുക്കള്‍. ഹരിതയുടെ അമ്മാവന് സുരേഷിനെതിരെ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പൊലീസ് തയാറായില്ലെന്ന് അനീഷിനെ അച്ഛന് ആരോപിച്ചു.

അനീഷിനെ സഹോദരന്റെ ഫോണ്‍ സുരേഷ് കൊണ്ടു പോയ സംഭവത്തിലാണ് പരാതി നല്‍കിയിരുന്നത്. എന്നാല്‍ തങ്ങള്‍ക്കൊരു വീഴ്ചയും പറ്റിയിട്ടില്ലെന്ന നിലപാടിലാണ് പൊലീസ്.
അനീഷിന്റെയും ഹരിതയുടെയും വിവാഹ ശേഷം പല തവണയായി ഹരിതയുടെ അമ്മാവന് സുരേഷ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഒരു തവണ സുരേഷ് കത്തിയുമായി എത്തിയിരുന്നതായി അനീഷിനെ അച്ഛന് പറയുന്നു.
അനീഷിന്റെ സഹോദരനും സഹോദരിയും ഓണ്‍ലൈന്‍ പഠനത്തിനായി ഉപയോഗിക്കുന്ന ഫോണ്‍ സുരേഷ് ബലമായി കൊണ്ടുപോയി. ഈ മാസം എട്ടാം തീയതി പരാതി നല്‍കിയിട്ട് പോലും കേസെടുക്കാന്‍ പൊലീസ് തയാറായില്ലെന്ന് അനീഷിനെ അച്ഛന് പറഞ്ഞു.
News from our Regional Network
RELATED NEWS
English summary: Palakkad massacre; Aneesh's relatives say the police suffered a serious fall